Chapter Title : ആശ അരുണിന്റെ IPS മമ്മി [MIghty രാജു.🔥]
ഒന്നുകൂടി വിറച്ചു. പിന്നെ ഓർമ്മ വന്നത് മുകളിലേക്ക് കയറിപ്പോയ ടീഷർട്ടാണ്. തന്റെ വയർ... പൊക്കിൾച്ചുഴി... അവൻ കണ്ടു. ആ കാഴ്ചയോർത്തപ്പോൾ അവളുടെ കവിളുകൾ വീണ്ടും ചുവന്നു. ഛെ... നാണക്കേടായി….അവൻ എന്ത് വിചാരിച്ചു കാണും എന്റെ കുട്ടി…ഞാൻ അല്പം കൂടെ ശ്രേധിക്കേണം ഇല്ലെങ്കിൽ ചിലപ്പോ … ..ആശ കുറെ നേരം കൂടി ആ സോഫയിൽ തന്നെ ഓരോന്ന് ആലോചിച്ചു കിടന്നു.
രാവിലത്തെ വെളിച്ചത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അരുൺ അടുക്കളയിലേക്ക് നടക്കുമ്പോൾ അവന്റെ കാലുകൾക്ക് പതിവുള്ള ഉന്മേഷം ഉണ്ടായിരുന്നില്ല. പാത്രങ്ങളുടെ ശബ്ദമോ, കോഫിയുടെ ഗന്ധമോ, അവളുടെ നേർത്ത മൂളിപ്പാട്ടോ അവൻ പ്രതീക്ഷിച്ചു. പക്ഷെ അവൻ കണ്ടത്, ഡൈനിംഗ് ടേബിളിൽ ഒരു കപ്പ് കാപ്പിയുമായി നിവർന്നിരിക്കുന്ന ആശയെയാണ്. അവളുടെ നോട്ടം ഒരു നിമിഷം അവനിലേക്ക് പാളി - പതിവുള്ള സ്നേഹമൊന്നും ആ നോട്ടത്തിൽ ഇല്ലെന്നവന് തോന്നി. പിന്നെ ആശ വീണ്ടും മുന്നിൽ നിവർത്തിവെച്ച പത്രത്തിലേക്ക് താണു.
അവൾ തന്റെ ഐ.ജി. യൂണിഫോമിലായിരുന്നു. ആ വേഷത്തിൽ അമ്മയെ അവൻ അങ്ങനെ രാവിലെ തന്നെ കണ്ടിട്ടില്ല. "ഇതിപ്പോ എന്തുപറ്റി അമ്മയ്ക്ക് .....തലേന്നത്തെ........അവൻ ഒരു നിമിഷം ഓർത്തു.
"ഗുഡ് മോർണിംഗ്, അമ്മേ," ആ നിശ്ശബ്ദതയിൽ തന്റെ ശബ്ദം ഉച്ചത്തിലായോ എന്ന് സംശയിച്ച് അവൻ പറഞ്ഞു.
"മ്മ്,മോർണിംഗ്" അവൾ തലയുയർത്താതെ മൂളി, പത്രത്തിന്റെ താൾ മറിച്ചു.
അരുൺ അവിടെ അസ്വസ്ഥനായി നിന്നു. സാധാരണയായി അവൻ അവളുടെ അടുത്ത കസേരയിൽ ചെന്നിരുന്ന്, വാർത്തകളെക്കുറിച്ച് കളിയാക്കി, അവളുടെ കപ്പിൽ നിന്ന് ഒരു സിപ്പ് മോഷ്ടിക്കാറുണ്ട്. പക്ഷെ ഇന്ന് അവളിൽ നിന്നുവന്ന അകൽച്ച അവനെ എല്ലാത്തിനും
💬 Comments
View all comments