0%

Chapter Title : ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold]

Author : Stone Cold Read All Parts 1934

തരം ആയി പോയിരിന്നു..

ഇന്നിപ്പോ വർഷം മൂന്നു നാലു കഴിഞ്ഞു അവളുടെ ഇന്നേ ദിവസം ഉള്ള സന്തോഷം മുഖത്തു നിന്നു മാഞ്ഞിട്ട് ഇപ്പൊ കൂടി താൻ കണ്ടത് ആണല്ലോ.. ചിലപ്പോ രാത്രി മുഴുവൻ പഴയാ ഓർമ്മകൾ ഓർത്തു ഇരുന്നു കാണും അല്ലെങ്കിൽ രാത്രി മുഴുവൻ കരഞ്ഞു കാണും..

ഓമന കുറച്ചു മിനുട്ടുകൾ കൊണ്ട് മകളുടെ ജീവിതം തന്റെ ജീവിതവും ആയിട്ട് ഒരു തരതമ്യ പെടുത്തി നോക്കിയിട്ട് കൊച്ചു മോനെ കുളിപ്പിച്ച് ഒരുക്കാൻ ഉള്ള കാര്യങ്ങളിൽ കടക്കാൻ ഒരുങ്ങുമ്പോ ആണ്.. അപ്പു കുട്ടൻ ഓമനയുടെ ഫോണും കൊണ്ട് അവളുടെ അടുത്തേക്ക് വരുന്നത്..

എന്തോ ദേഷ്യത്തിൽ രേഷ്മയുടെ ഭർത്താവ് ഹരി എറിഞ്ഞു അല്പം സ്ക്രീൻ തകർന്ന ഫോണിൽ അവൻ എന്തോ നോക്കി കൊണ്ടിരുന്നപ്പോൾ ആണ് ആരോ വിളിച്ച മിസ്സ്ഡ് കാൾ കണ്ടത്.. തന്നേ അപ്പു ആരാ വിളിച്ചത് എന്ന് നോക്കട്ടെ എന്ന് പറഞ്ഞു ഓമന ഫോൺ കയ്യിൽ വാങ്ങി നോക്കി..

ഇങ്ങു താ ഞാൻ നോക്കി പറയാം എന്ന് പറഞ്ഞു അപ്പു അമ്മുമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.. അമ്മേ ഇത് ഹർഷൻ മാമൻ വിളിച്ചതാ.. എന്ന് പറഞ്ഞു അപ്പു പിന്നെയും ഫോണിൽ കളിച്ചു കൊണ്ടിരുന്നു..

ഹർഷൻ... മകന്റെ കൂട്ടുകാരൻ ഇപ്പോളത്തെ അന്നദത്താവ്.. ഓമന തന്റെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം കൂടി നിമിഷങ്ങൾ കൊണ്ട് കവർ ചെയ്തു അപ്പൂട്ടനെ കുളിപ്പിക്കാൻ ബാത്‌റൂമിൽ കയറ്റി..

തല കുളിപ്പിക്കാതെ കയ്യും കാലും നനഞ്ഞ തുണി കൊണ്ട് തുടച്ചു എടുത്തു തോർത്ത്‌ ഉടുപ്പിച്ചു നിർത്തി ഓമന അപ്പുന്റെ ഡ്രസ്സ്‌ എടുക്കാൻ രേഷ്മയുടെ വീട്ടിലേക്ക് ഇറങ്ങി ചെന്നപ്പോ ആരും ഉള്ളതായി തോന്നിയില്ല..

ഡീ കൊച്ചേ... ഡീീ.. മ്മ്മ്മ്... രേഷ്മയുടെ മൂളൽ.. ഡീീ മോളെ.. എവിടെയാ നീ.. ഉള്ളിൽ ഒരു അങ്ങലാപ്പു കയറി ഓമന മുറികളിൽ ഒക്കെ നോക്കി മുന്നോട്ട് നടന്നപ്പോ ആണ് രേഷ്മ അടുക്കളയിൽ നിന്ന് എത്തി നോക്കുന്നത്..

അമ്മ എന്നാ തിരയുന്നത് എന്ന് ചോദിച്ചു കൊണ്ട് രേഷ്മ അടുക്കളയിൽ നിന്ന് എത്തി നോക്കുന്നത്.. ഒരു ബ്ലാക്ക് ടീഷർട്ടും നിറം മങ്ങിയ ട്രാക്ക് പാന്റ് ആണ് രേഷ്മയുടെ വേഷം കുളിച്ചിട്ടില്ല എണീറ്റ പടുതി തന്നേ കോലം.. മുഖതിന് ഇരുവശവും വീണു കിടക്കുന്ന മുടിയും നെറ്റിയിൽ പടർന്ന സിന്ദൂരവും കണ്ണിൽ നിന്നു കവിളിലേക്ക് പടർന്ന കണ്മഷിയും ഒക്കെ ആയി ഒരു പൂർണയായ വീട്ടമ്മയെ പോലെ മകൾ തന്നേ നോക്കി നിക്കുന്നത് കണ്ട

💬 Comments

View all comments