Chapter Title : ആഷി 1 [Floki kattekadu]
സമയം 12:30. ഞാൻ വേഗം പോയി മുഖം ഒക്കെ കഴുകിൽ വാട്സ്ആപ്പ് തുറന്നു നോക്കി. ആഷിയുടെയും നീനയുടെയും മെസ്സേജ് ഉണ്ട് ഞാൻ ആദ്യം ആഷിയുടെ തുറന്നു.
"ഷാക്കി വീട്ടിൽ എത്തിയോ? "
"ഇവിടെ പരിപാടി തുടങ്ങിയിട്ടില്ല"
"ഫുഡ് എടുത്തു വെച്ചിരുന്നു കഴിച്ചോ"
അത് കഴിഞ്ഞൊരു ഒരു മണിക്കൂറിനു ശേഷം ആണ് അടുത്തത് മെസ്സേജ്
"കൊറേ ആളുകളൊക്കെ വന്നിട്ടുണ്ട്"
"പാർട്ടി തുടങ്ങുവാ"
"R u thr? "
അങ്ങനെ കൊറേ മെസ്സേജുകൾ ഞാൻ വേഗം റിപ്ലൈ ആക്കി.
"വന്നു ഫുഡ് അടിച്ചു അറിയാതെ ഒന്ന് മയങ്ങിപ്പോയി ആഷി."
"ഇപ്പോഴാണ് എണീറ്റത്"
"എന്തായി പാർട്ടി"
എന്റെ മെസ്സേജ് ഡബിൾ ടിക്ക് വന്നെങ്കിലും അത് ബ്ലു ടിക് ആയില്ല. നീനയുടെ ചാറ്റ് എടുത്തു നോക്കി അതിൽ കൂടുതൽ ഒന്നും ഇല്ല
"ഹലോ ഇന്ന് വിളിയൊന്നും കാണുന്നില്ലല്ലോ എന്ത് പറ്റി"
അത് കഴിഞ്ഞു ഒരു മണിക്കൂറിനു ശേഷം ഒരു 10 സെക്കന്റ് മാത്രമുള്ള ഒരു വീഡിയോ അയച്ചിട്ടുണ്ട്.
ഡൌൺലോഡ് ചെയ്ത എന്റെ ഉള്ളൊന്നുആളി. കുറെ പേര് ചേർന്നുള്ള ഒരു ഗ്രൂപ്പ് ആയാണ് വീഡിയോ എടുത്തിരിക്കുന്നത്. അവർ ഉച്ചത്തിൽ happy birthday broo എന്നു പറയുന്നതാണ് മൂന്ന് പെണ്ണുങ്ങളും 5 പയ്യന്മാരും. ഒരു സ്വിമ്മിങ് പൂളിന് അടുത്തുള്ള ആർട്ടിഫിഷ്യൽ പുല്ലിൽ ഇരിക്കുന്ന പോലെ. സെൽഫി വീഡിയോ അല്ല. വേറെ ആരോ എടുത്തതാണ്. നീനയും ആഷിയും വേറെ ഒരു പെൺകുട്ടിയും ഉണ്ട്. മിക്കവാറും എല്ലാവരുടെയും കയ്യിൽ ഗ്ലാസ് ഉണ്ട്. വോഡ്കയാണെന്ന് തോന്നുന്നു. ആഷിയുടെ കയ്യിൽ ഉള്ളത് മോജിറ്റോ ആയിരിക്കും അതിനു മാത്രം വേറെ കളർ.
പക്ഷെ
💬 Comments
View all comments