Chapter Title : ആഷി 4 [Floki kattekadu]
തുടങ്ങി.“ആഷിയുടെ മുഖം ചുവന്നു തുടുത്തു. ഞാൻ ആഷിയുടെ കൈകളിൽ പിടിച്ചു. ആഷി ഒരു തരത്തിലും വിടാനുള്ള ഭാവമില്ലായിരുന്നു ഞാൻ അറിയാതെ സംശയിച്ചു, വിവേക്കൊരു വാക്കല്ലേ ചോദിച്ചോള്ളൂ അതിനു ഇത്രയും റിയാക്ഷൻ വേണോ. ഞാൻ വിവേകിനോടും തിയൊയോടും പോകുവാണെന്ന് പറഞ്ഞു. ആഷിയുടെ പെട്ടന്നുള്ള മാറ്റം അവരോട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവർക്കു മുന്നിൽ വേറെ വഴികളൊന്നും ഇല്ലായിരുന്നു. ഞങ്ങൾ ഒരു ഊബർ ബുക്ക് ചെയ്തു. എനിക്കും ആഷിയെ ഫേസ് ചെയ്യാൻ ഒരു മടി പോലെ തോന്നി.
എന്റെ ഫ്രെണ്ട്സ് ആണല്ലോ അവർ. ആഷി എന്റെ കൂടെ കംഫേർട് ആയിരിക്കും എന്ന വിശ്വാസം കൊണ്ടാണല്ലോ വരുന്നത് അതിന്റേതായ ഒരു ചെറിയ പേടിയും മടിയും എന്നിൽ വന്നു. പക്ഷെ ആ സമയം കൊണ്ട് ഞൻ മറ്റൊരു സത്യം മനസ്സിലാക്കുകയായിരുന്നു. ഒന്ന്, അതെനിക്കറിയാവുന്നതും ആഷി പലപ്പോഴും പറയുന്നതും ആണ്
. “ശാകിയാണ് ആഷിയുടെ ലൈഫ് എന്ന സത്യം”
ആഷിയിൽ നിന്നും വരുന്ന വെറുമൊരു വാക്കല്ല അത്, മറിച്ചു അതൊരു വാഗ്ദാനം ആണെന്ന്. മറ്റൊന്നു ആഷിയുടെ യഥാർത്ത കാലിബർ അതെന്റെ മുന്നിൽ അനാവരണം ചെയ്യപ്പെടുകയായിരുന്നു.
“No” എന്ന് പറയേണ്ടിടത്ത് ശങ്കയില്ലാതെ No എന്ന് പറയാൻ ആഷി കാണിച്ച ധൈര്യം എന്നെ വല്ലാതെ ആകർഷിച്ചു. പക്ഷെ കുറച്ചു സമയത്തേക്ക് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ പോയി. ആഷിയുടെ മുഖത്തേക്ക് നോക്കാൻ പറ്റാത്ത ഒരു അവസ്ഥ. ആഷി ഒന്നും മിണ്ടുന്നില്ല. എന്തോ ആലോചിച്ചങ്ങനെ നില്കുന്നതായി കണ്ടു. എന്റെ വികാരങ്ങളെ ഞാൻ കഷ്ട്പെട്ടു നിയന്ത്രിച്ചു കൊണ്ടിരുന്നു. കാബ് വന്നു ഞങ്ങൾക്ക് മുന്നിൽ നിന്നതും ആഷി ആദ്യം കയറി പിന്നാലെ ഞാനും.
💬 Comments
View all comments