0%

Chapter Title : ആഷി 4 [Floki kattekadu]

why now? ഷാക്കീ പ്ലീസ്… ഞാൻ : നീനു നിന്നോട് ഞാൻ പറഞ്ഞു. ഇതിലെ നിന്റെ റോൾ തീർന്നു… നീനു ഒരു നിമിഷം കൊണ്ട് ഇല്ലാണ്ടായിപ്പോയി. താൻ ഒരുപാട് കാലത്തിനു ശേഷം പടുത്തുയർത്തുന്ന തന്റെ സന്തോഷങ്ങൾ പാതി വഴിയിൽ ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴുന്നത് നീനു മുന്നിൽ കാണുന്നുണ്ട്. നീനുവിന്റെ കണ്ണുകൾ നിറഞ്ഞു. No എന്ന അർത്ഥത്തിൽ നീനു ദയനീയതയോടെ എന്നെ നോക്കി… ഞാൻ രൂക്ഷമായി തിരിച്ചു നോക്കി…. നീനു, എന്റെ കയ്യിൽ പിടിച്ചിരുന്ന അവളുടെ കൈ പിൻ വലിച്ചു തല താഴ്ത്തിയിരുന്നു.. ഞാൻ കാറിൽ നിന്നും ഇറങ്ങി നടന്നു ആഷിയും വിവേകും ഗേറ്റിനു പുറത്തേക്കു വരികയാണ്, ഞാൻ പതിയെ തിരിഞ്ഞു കാറിനുള്ളിലെ നീനുവിനെ നോക്കി, ക്രൂരമായ ഒരു ചിരിച്ചിരിച്ചു. നീനു ദയനീയതയോടെ No എന്ന് തലയാട്ടി… ഗേറ്റ് തുറന്നു പുറത്തു വന്ന കാമുകി കാമുകൻ ആർക്കോ വേണ്ടി കാത്തു
നില്കുകയാണ്. തിയോ വണ്ടിയെടുക്കാൻ പോയതാകം…ഞാൻ പതിയെ അവരിലേക്ക് നടന്നടുത്തു…. തിയോ ആണെന്ന് തോന്നുന്നു കുറച്ചു മാറി ഒരു കാർ വരുന്നുണ്ട്… അതിനു മുന്നേ ഞാൻ കാമുകിയുടെ മുന്നിൽ പ്രത്യക്ഷനായി…. “ഹേയ് do you. Know me? “ ആഷി ഞെട്ടി തിരിഞ്ഞു… ഞൊടിയിടയിൽ ആഷിയുടെ കൈകൾ വിവേകിൽ നിന്നും പിൻ വലിഞ്ഞു ആഷീ : ഷാക്കീ!!!! ആഷിയുടെ മുഖം മാറി വിവേക് ഒന്നും മനസ്സിലാക്കാതെ നിന്നു. തിയോ കാറുമായി അടുത്തേക്ക് വരുന്നു… ആഷിയുടെ കൈകളിൽ എന്റെ കൈചേർത്ത് അവളെ വലിച്ചു ഞാൻ നടന്നു… എന്ത് ചെയ്യണം എന്നറിയാത്ത ഭാവത്തിൽ ആഷി എന്റെ പിന്നാലെ നടന്നു

💬 Comments

View all comments