Chapter Title : ആഷി 4 [Floki kattekadu]
മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു…
ഞാൻ: ആരാണ് അവമ്മാരാണോ?
നീനു : അതേ… കൊറച്ചു ടെൻഷൻ അടിക്കട്ടെ… ഞാൻ കുറച്ചു സമയം ഇല്ലാതായതല്ലേ…
ഞാൻ വീണ്ടും ചരിച്ചു. ഞങ്ങളുടെ വണ്ടി ബാംഗ്ലൂർ നഗരത്തെ കീറി മുറിച്ചു പോയി കൊണ്ടിരുന്നു…
3 മാസങ്ങൾക്കു ശേഷം......
ഹോസ്പിറ്റൽ വരാന്തയിലെ കസേരയിൽ നീനു ചാരി ഇരിന്നു. പ്രശ്നങ്ങൾ ഒന്നും ഇല്ലന്നാണ് ഡോക്ടർ പറഞ്ഞത് എന്നാലും സൂക്ഷിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിലേ സംഭവിച്ച കാര്യങ്ങൾ ഡോക്ടറോട് വിശദമായി പറഞ്ഞിരുന്നു... അത് കൊണ്ടാകാം ഡോക്ടർ അങ്ങനെ പറഞ്ഞത്. റോയ് ഇപ്പോഴും ഡോക്ടർ റൂമിൽ തന്നെ ആണ്. ഇനി തന്നോട് പറയാൻ പറ്റാത്ത കാര്യങ്ങൾ വല്ലതും ഉണ്ടോ...?
നീന കസേരയിലേക്ക് ഒന്ന് കൂടി കാറിയിരുന്നു... ആഷിയുടെ അന്നത്തെ, അതിനു ഗംഭീരമായ കളിക്ക് ശേഷം ഇപ്പോൾ മൂന്ന് മാസം ആയിരിക്കുന്നു... അന്നത്തെ ആ ദിവസം ഞങ്ങൾ മൂന്ന് പേരും ജീവിതത്തിൽ മറക്കില്ല...
അത്രയേറെ സന്തോഷത്തിലും ആഹ്ലാദത്തിലും ആയിരുന്നു. അത് കഴിഞ്ഞു രണ്ട് മാസം. ആഷി ശരിക്കും ജീവിതത്തിന്റെ സുന്ദര നിമിഷങ്ങൾ ആഘോഷിക്കുകയായിരുന്നു. എന്തല്ലാം കാര്യങ്ങളാണ് ഞങ്ങൾ നാല് പേരും കൂടി ചെയ്തു കൂട്ടിയത്. പ്രണയവും രതിയും നിറഞ്ഞ ലോകം ആഷി അനുഭവിച്ചു അറിയുകയായിരുന്നു. ചില കാര്യങ്ങളൊക്കെ ഇന്നാലോചിക്കുമ്പോൾ ശരികും പേടി തോനുന്നു. ഓരോ ദിവസവും ഷാക്കീ എന്റെ ഹൃദയം കവർന്നു കൊണ്ടിരുന്നു... അതിലേറ്റവും പ്രധാനപെട്ട ദിവസം ഷാക്കിയുടെ പിറന്നാൾ ദിവസമായിരുന്നു.
അതേ ഞാൻ എന്റെ വരം പറയാൻ പാകപ്പെടുത്തിയിരുന്ന ദിവസം. വലിയ പാർട്ടികൾ ഒന്നും തന്നെ ഞങ്ങൾ പ്ലാൻ ചെയ്തില്ല. ഞങ്ങൾ 4 പേരും മാത്രമടങ്ങുന്ന ചെറിയ ഒരു പാർട്ടി...
💬 Comments
View all comments