0%

Chapter Title : ആഷി 4 [Floki kattekadu]

വന്നു... ഞാൻ. റോയിയുടെ മുഖത്തേക്ക് നോക്കി. ഇന്ന് വരെ കണ്ണുനീർ വാർത്തു കാണാത്ത റോയിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു കൊണ്ടിരിക്കുന്നു... റോയിയുട ഭാവം എന്നിൽ കൂടുതൽ ഭയം നിറച്ചു. ഞാൻ : No... റോയ് പ്ലീസ്. അവൻ പോയി എന്ന് മാത്രം എന്നോട് പറയരുത്... പ്ലീസ്‌ റോയ്... റോയ് ഒന്നും മിണ്ടിയില്ല. റോയിയുടെ ശ്വാസം ഉച്ചസ്ഥായിയിൽ ആയി കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു...ഞാൻ റോയിയെ കെട്ടിപിടിച്ചു കരഞ്ഞു... എത്ര സമയം എന്നറിയില്ല... പതിയെ ഞാൻ യാഥാർഥ്യം അംഗീകരിക്കാൻ പഠിച്ചു. “ഷാക്കി പോയിരിക്കുന്നു...”
തളർന്നു ബോധം മറഞ്ഞ ആഷിയോട് എങ്ങനെ ഞാൻ ഇത് പറയും എന്ന് എനിക്കറിയില്ല. പക്ഷെ ആഷിയും റിയാലിറ്റി അംഗീകരിചേ മതിയാകു... മരവിച്ച മനസ്സുമായി ആ ആശുപത്രി വരാന്തയിലൂടെ ഞാൻ നടന്നു... "നി എനിക്ക് വാക്ക് തന്നതല്ലേ ഷാക്കീ... എന്നെ വിട്ട് എങ്ങോട്ടും പോകില്ലന്ന്" "ഞാൻ പറഞ്ഞതല്ലേ ഷാക്കീ എന്നെ വിട്ട് പോകരുതെന്ന്..." എന്നിട്ടിപ്പോ........ ####################### നാട്ടിലെ ഖബർസ്ഥാനിൽ വലിയ ആൾക്കൂട്ടത്തിനെ സാക്ഷിയാക്കി സാക്ഷിയെ ഷാകിയുടെ അടക്കല്ലാം കഴിഞ്ഞു. കബർസ്ഥാനിലേക്കു സ്ത്രീകൾക്ക് പ്രവേശനം ഇല്ല. ഞാൻ പുറത്തു നിന്നു.... ആഷി ശരിക്കും തളർന്നു പോയിരുന്നു. വീടിന്റെ റൂമിൽ ഒരു മൂലയിൽ കരയാൻ പോലും കഴിയാതെ ആഷി ഇരുന്നൂ.. കബറടക്കം കഴിഞ്ഞു ഓരോരുത്തരായി തിരിച്ചു പോയികൊണ്ടിരിന്നു. ഷാക്കിയുടെ നാട്ടിലെ കൂട്ടുകാർ റോയിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. മദ്യപിച്ചു വണ്ടിയൊടിച്ച ആള് ഷാക്കിയുടെ മെലിലൂടെ വണ്ടി കയറ്റിയിറക്കുകയായിരുന്നു, റോയ് അവരോട് പറയുന്നുണ്ട്.. തിരിച്ചു ഞങ്ങൾ എല്ലാവരും കൂടെ നടന്നു... റോയ് എന്നെ ചേർത്തു പിടിച്ചു നടന്നു റോയ് : അവസാനം

💬 Comments

View all comments