Chapter Title : ആഷി [ഗഗനചാരി]
അനൂജയാണ് പറഞ്ഞത്….
വായിനോക്കാൻ അല്ലേ,,,, അതിനു ഇത്ര തിരക്ക് കൂട്ടണ്ട കാര്യം ഇല്ല.
എന്നെ കൊണ്ട് അതികം പറയിപ്പിക്കാതെ വണ്ടി എടുക്കെടാ ചെക്കാ….. തോളിൽ ഒന്ന് നുള്ളികൊണ്ട് അനു പറഞ്ഞു…
ഒന്ന് അടങ്ങിയിരുന്നെ അനൂ ആയുധം വച്ചുള്ള കളിയാ….
ആ പിന്നെ തച്ചോളി ചേകവരല്ലേ ഇത്….
വീണ്ടും ആ ബ്ലോക്കിലൂടെ ഞെരങ്ങി ഞങ്ങൾ മാളിലെത്തി, നിങ്ങൾ കേറിക്കോ ഞാൻ ഇത് എവിടെയെങ്കിലും പ്രതിഷ്ഠിച്ചിട്ടു വരാം….
കുറച്ച് നേരത്തെ കറക്കത്തിനൊടുവിൽ പേടകം പാർക്ക് ചെയ്തു. ഞാൻ അകത്തേക്ക് കയറി ആഷിയെ വിളിച്ചു….
നീ എവിടെയാ?
ഫുഡ് കോർട്ടിലേക്ക് വാ…..
ഞാൻ എത്തിയപ്പോഴേക്കും അവർ ഓർഡർ ചെയ്തു കഴിഞ്ഞിരുന്നു….
അല്പനേരത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ പോയി ഓർഡർ ചെയ്ത സാധനങ്ങൾ എടുത്തു വന്നു.
ഇനിയും നിങ്ങൾക്ക് പർച്ചേസ് ഇണ്ട?
അനുവിന് എന്തൊക്കെയോ വാങ്ങാനുണ്ട് പോലും…
കഴിഞ്ഞ ദിവസം അല്ലേ കുതിരേ ഇങ്ങോട്ട് വന്നത് അപ്പൊ മേടിച്ചാൽ പോരായിരുന്നോ?
നിനക്കൊരു ഷർട്ട് വാങ്ങിത്തരാന്ന് കരുതിയാ വന്നത്… ഇനി ഇപ്പൊ വേണ്ടലോ…
ഒരു തമാശ പറയാൻ പോലും പറ്റൂലല്ലോ….
ഞങ്ങൾ കഴിച്ചിറങ്ങി,,, ഞാൻ അവിടിവിടെയായി വായി നോക്കി നടന്നു. സമയം വൈകിക്കൊണ്ടിരുന്നു, ഒടുവിൽ എല്ലാം കഴിഞ്ഞു വിളി വന്നു …
ഷിനൂ നീ എവിടെ?
ഞാൻ നേരത്തെ നിന്നിടത്തു തന്നെ ഇണ്ട്, അവർ അങ്ങോട്ട് വന്നു…
വാ പോവാം.
ഞങ്ങൾ പാർക്കിംഗ് ഏരിയയിൽ പോയി വണ്ടി എടുത്തു. നേരെ ഹോട്ടലിലേക്ക് വെച്ചു പിടിച്ചു.
നിങ്ങൾ പോയി സാധങ്ങൾ എടുത്ത് വച്ചോ…. ഞാൻ വെക്കാറ്റ് ചെയ്തിട്ട് വരാം. റിൻസി മാം പറഞ്ഞു, ഞാനും കൂടെ നിന്നു. ബില്ലും മറ്റും സെറ്റൽ ചെയ്തു റൂമിലേക്ക് പോയി ബാഗ് ഒക്കെ എടുത്ത് എല്ലാവരും വണ്ടിയിൽ വെച്ചു .Eന്നാ നമുക്ക് വിട്ടാലോ?
ഹാ….
ഞാൻ വണ്ടി എടുത്തു, രാത്രിയായതു കൊണ്ട് വണ്ടികൾ കുറവാണു, ഞാൻ വണ്ടി ശരവേഗത്തിൽ പായിച്ചു. അവിടെ ഇവിടെ നിർത്തിയും ചായകുടിച്ചും രാവിലെ ആവുമ്പോഴേക്കും ഞങ്ങൾ നാട് പിടിച്ചു .നേരെ പോയി റിനി മാമിനെ ആദ്യം ഇറക്കി. ബാഗ് എടുത്ത് കൊടുക്കവേ രണ്ടായിരത്തിന്റെ ഒരു നോട്ട് മടക്കി പോക്കറ്റിൽ
💬 Comments
View all comments