Chapter Title : ആഷി [ഗഗനചാരി]
കളിച്ചു…….
പരിപാടി കഴിയും വരെ അവൾ എന്റെ വിരലിൽ തൂങ്ങി നടന്നു,,,,, രാത്രി എല്ലാ പണിയും കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു….
ഫോൺ എടുത്ത് നോക്കി ആഷിയുടെ 8 മിസ്സ്ഡ് കാൾ ഉണ്ട്, ഞാൻ തിരിച്ചു വിളിച്ചു…
ഹെലോ…..
ഷാനൂ നീ എവിടെയാ?
എന്താ ആഷീ?
നിമ്മി എവിടെ?
അവൾ എന്റെയടുത്ത ഉണ്ടല്ലോ…..
ഉറങ്ങിയോ?
ആ വണ്ടിയിലാ ഉള്ളത് വീട്ടിലേക്ക് പോന്ന…. ഞാൻ ഉമ്മാനേം കൂട്ടി അങ്ങു വരാം…
ഉമ്മ വന്നു…..
എന്നാ ഞാൻ ഇവളെ നാളെ രാവിലെ കൊണ്ട് വിടാം……
അവൾ രാത്രി എഴുനേൽക്കുമെടാ….
അത് സാരല്ല, ഞാൻ ലേറ്റ് ആവും എന്തായാലും കിടക്കാൻ…..
എന്നാ ശരി….
ഓക്കേ…. ഗുഡ് നൈറ്….
നൈറ്…..
നിമ്മി നല്ല ഉറക്കത്തിലാണ്……
ഇവൾ ഉള്ളത് കൊണ്ട് ഇന്ന് ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല, അതെങ്ങനെയാ വിരലിൽ നിന്നും വിടണ്ടേ…..
ഞാൻ ഒരു സിഗ് കത്തിച്ചു ആസ്വദിച്ചു വലിച്ചു…..
മണം പോവാനുള്ള സൂത്രങ്ങൾ ഒക്കെ ചെയ്തു വീട്ടിലേക്ക് പോയി….
ഇവള് നിന്റെ കൂടെ തന്നെയാണോ? ഉമ്മ ചോദിച്ചു….
ഉറങ്ങിയോ?
ആഹ്….
എന്നാ ഇങ്ങു താ….
വേണ്ട ഉമ്മ എന്റടുത്തു കിടന്നോട്ടെ…..
ഞാൻ അവളെയും എടുത്ത് റൂമിലേക്ക് നടന്നു…..
പിറ്റേന്ന് രാവിലെ തന്നെ ഞാൻ അവളേം കൂട്ടി പോയി……
ആഹ് നിങ്ങള് വന്നോ?
നിമ്മീ പെട്ടന്ന് റെഡി ആയി സ്കൂളിൽ പോണ്ടേ? ഉമ്മാക്ക് ലേറ്റ് ആയി…. ഉമ്മ….. നിമ്മിക്ക് ഒരു കിസ്സ് കൊടുത്ത് ആഷി ഇറങ്ങി…
ഷാനൂ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ?
ആഹ്.. വാ…..
അവൻ ചായ പോലും കുടിച്ചു കാണില്ല….
അതൊക്കെ അവൻ പിന്നെ കുടിച്ചോളും…..
ഞാൻ വണ്ടിയെടുത്തു…..
ഷാനൂ അടുത്ത മാസം നീ ഫ്രീ ആണോ?
എന്ത് പറ്റി?
എനിക്കൊരു ക്യാമ്പ് ഉണ്ട്,,,,, കൂടെ വരാനാ…..
എത്ര ദിവസത്തെയാ?
14 ദിവസം…
പതിനാലോ?
എന്താ? എന്തെങ്കിലും പരിപാടി ഉണ്ടോ?
പരിപാടി ഒന്നും ഇല്ല….. നീ ഒന്ന് എന്റെ ഉമ്മയെ വിളിച്ചു പറ…. അവനോട് ഒന്ന് വരാൻ പറയുമോ എന്ന് ചോദിച്ചാൽ മതി….
അത് ഞാൻ വിളിക്കാം……. അടുത്ത മാസം 3 ആം
💬 Comments
View all comments