Chapter Title : ആഷി [ഗഗനചാരി]
ഞാൻ രണ്ടുകണ്ണും ഇറുക്കിയടച്ചു കിടന്നു…….
ഇരുട്ടിനെ ഭേദിച്ച് വെളിച്ചം ഗ്ലാസ്സിലൂടെ കണ്ണിലടിച്ചു,,,,, പാതി ഉറക്കത്തിൽ കണ്ണ് തുറന്നു,,,,,
ഗുഡ് മോർണിംഗ്……..
ആഷി ഒരു ചായ ഗ്ലാസും പിടിച്ചു ഫോണിൽ നോക്കുകയാണ്….
ഗുഡ് മോർണിംഗ്….
ഒന്ന് ഞെരിഞ്ഞു നിവർന്നു ഞാനും മറുപടി കൊടുത്തു….
ഉറക്കം വിട്ടുമാറാതെ ഞാൻ എഴുന്നേറ്റിരുന്നു……
എന്ത് കൂർക്കം വലിയാണിശ് ട്ട……
ഞാൻ ഒന്ന് പുഞ്ചിരിച്ചു…. ബാഗിൽ നിന്ന് ബ്രഷും പേസ്റ്റും എടുത്ത് നേരെ ടോയ്‌ലെറ്റിലേക്ക് വിട്ടു…….
ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിട്ടുണ്ട്……ടോയ്‌ലെറ്റിൽ നിന്നും പുറത്തിറങ്ങി…..
അഷിയെ അവിടെവിടെയും കാണാനില്ല……
ഞാൻ പുറത്തിറങ്ങി നോക്കി……. അതികം തിരക്കില്ലാത്ത ഒരു സ്റ്റേഷനിൽ ആണ് ട്രെയിൻ…….
ഇതെന്താ ഇവിടെ ഇരിക്കുന്നെ?
ട്രെയിൻ പിടിച്ചിട്ടതാ……. 2 മണിക്കൂർ ആവുമെന്ന് പറഞ്ഞു പോവാൻ…..
അടിപൊളി ഇനി അതിന്റേം കൂടെ കുറവേ ഉള്ളൂ…….
നമ്മളിനി എപ്പോഴാ അങ്ങെത്തുക?
ഇനിയും 4 മണിക്കൂർ ഉണ്ട്…ഇനി എന്തായാലും വെകുന്നേരം ആവുമായിരിക്കും……
ട്രെയിനിൽ നിന്നും ഒട്ടുമിക്കപേരും പുറത്തിറങ്ങിയിട്ടാനുള്ളത്……
അവിടെയുള്ള ചെക്കന്മാരുടെ നോട്ടം മുഴുവൻ ആഷിയിലേക്കാണ്…..
അവരെയും പറഞ്ഞിട്ട് കാര്യമില്ല……അവളെ കാണാൻ അത്രയ്ക്കുണ്ട്……
ആഷി എല്ലാ പിള്ളേരും നിന്നെത്തന്നെയാണല്ലോ നോക്കുന്നതഗ്…..
അതിപ്പോ ഭംഗിയുള്ളത് കണ്ടാൽ ആൾക്കാർ നോക്കും…. എനിക്ക് കുറച്ച് ഗ്ലാമർ കൂടി പ്പോയി…. അതിനു അസൂയ പെട്ടിട്ട് കാര്യം ഇല്ല….
ഇയ്യാ ഗ്ലാമർ…. അതിനും ഉണ്ട്….. കണ്ണാടി നോക്കെടി പോയിട്ട്….
വവ്വാല് ചപ്പിയത് പോലെ ഇണ്ട് മോന്ത…….
പറഞ്ഞു തീരുന്നതിനു മുന്നേ ഇടുപ്പിൽ നുള്ള് വീണിരുന്നു……..
സംസാരിച്ചും ഫോണിൽ കളിച്ചും എങ്ങനെയോ സമയം 3 മണിക്കൂർ കഴിഞ്ഞു, വിശന്ന് തുടങ്ങി സ്റ്റേഷനിൽ ആണേൽ നല്ലൊരു സ്റ്റാൾ പോലുമില്ല, കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് ട്രെയിൻ ചൂളം മുഴക്കി, പുറത്തിരുന്നവരൊക്കെ അകത്തേക്ക് കയറി കൂടെ ഞങ്ങളും……… വീണ്ടും ട്രെയിൻ കുതിച്ചു ഓയാണ് തുടങ്ങി,,,,,, പാൻട്രിയിൽ നിന്ന് കഴിച്ച ഫ്രൈഡ് റൈസിന്റെ ലാസ്യത്തിൽ മയക്കം കണ്ണുകളെ തലോടി,,,,,, ഒന്നും രണ്ടും പറഞ്ഞിരുന്ന ആഷിയുടെ മടിയിൽ തല ചാഴ്ച്ചു കിടന്നുറങ്ങി……….ആഷിയുടെ വിരലുകൾ എന്റെ മുടിയിൽ അവിടിവിടെയായി ഓടി നടന്നു……..
ഒന്ന് കണ്ണ് തുറന്നു ചുറ്റും നോക്കി, ആഷി മയക്കത്തിലാണ്,,,,,, ആഷിയുടെ കൈ എന്റെ
💬 Comments
View all comments