ആഷ്‌ലിൻ 3 [Jobin James] [Climax]
📝 Ongoing
👁 182183 views ❤ 524 likes 💬 106 comments
ആഷ്‌ലിൻ 3
Ashlin Part 3 | Author : Jobin James | Previous Part
കഴിഞ്ഞ ഭാഗത്തിന് തന്ന പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, ഒപ്പം തന്നെ വല്ലാത്തൊരു പ്രതീക്ഷാ ഭാരവും നൽകി. ഈ ഭാഗത്തോട് കൂടി ആഷ്‌ലിൻ അവസാനിക്കുകയാണ്. മറ്റൊരു കഥയുമായി വീണ്ടും കാണാം..Life is stranger than fiction, because fiction has to make sense. - Unknown
വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ ഉള്ളു. ഇത്തവണയും മാറ്റമില്ല, ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ കോഴിക്കോട് വിമാനത്താവളം എത്താറായിരുന്നു. എയർഹോസ്റ്റസ്മാർ വന്നു സീറ്റ് ബെൽറ്റ് ധരിക്കാനും സീറ്റ് പൊസിഷൻ ശെരിയാക്കാനും നിർദ്ദേശങ്ങൾ നൽകി കൊണ്ടിരുന്നു.
സമയം നോക്കിയപ്പോൾ 5 മണി കഴിഞ്ഞു. വാച്ച് എടുത്ത് ഒന്നര മണിക്കൂർ മുന്നിലേക്ക് നാട്ടിലെ സമയത്തേക്ക് മാറ്റി.
ലാൻഡ് ചെയ്ത് ഫോര്മാലിറ്റിസ് എല്ലാം തീർത്തു ലഗേജുമായി വിമാനത്താവളത്തിന് പുറത്തേക്ക്. പിക്ക് ചെയ്യാൻ ഒന്നും ആരുമില്ല, ഒരു ടാക്സി വിളിച്ചു നേരെ വീട്ടിലേക്ക്.
ഒരു മാസം മുമ്പേ തന്നെ അമ്മ നാട്ടിലേക്ക് പോന്നിരുന്നു, നാട്ടിൽ സെറ്റിൽഡ് ആവാം എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മക്കതു ഏറെ സന്തോഷമായി. ഞങ്ങളുടെ ഇടവക പള്ളിയിൽ എല്ലാ ദിവസവും കുർബാന കൂടാമല്ലോ എന്നമ്മ പറയുകയും ചെയ്തു. അമ്മ നാട്ടിലെത്തിയ ഉടനെ തന്നെ ആദ്യം ചെയ്ത കാര്യം അച്ചനെ കൊണ്ട് വീട് വെഞ്ചിരിപ്പിക്കുക ആണ്. പുതുതായി താമസം തുടങ്ങുന്
💬 Comments
View all comments