Chapter Title : ആഷ്‌ലിൻ [Jobin James]
അവൾ പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഇന്ന് പോവേണ്ട എന്നു പറയണം എനിക്കുണ്ടായിരുന്നു, പക്ഷെ അവളത് എന്ത് അർത്ഥത്തിൽ എടുക്കും എന്നറിയാത്തതു കൊണ്ട് പറഞ്ഞില്ല.
ഞാൻ എന്റെ ഡ്രസ്സ് മാറ്റി ഒരു ട്രാക്ക് പാന്റ്സും ടി ഷർട്ടും എടുത്തിട്ടു. ബൈക്കിന്റെ കീ എടുത്തു ഇറങ്ങാനായി തയ്യാറെടുത്തു.
"ബൈക്ക് ആണോ? "
"അതെ"
"ഞാൻ അങ്ങോട്ട് പറയാനിരുന്നതാ"
"എന്നാ വാ ഇറങ്ങാം"
"ഇപ്പൊ ഇയാൾക്കായോ തിരക്ക്, നിൽക്കെന്ന് ഞാനീ മുടി ഒന്ന് ശെരിയാക്കിക്കോട്ടെ"
ഞാൻ സോഫയിലേക്ക് ഇരുന്നു പറഞ്ഞു
"എനിക്കൊരു തിരക്കും ഇല്ലേ"
അഞ്ചു മിനുറ്റ് കഴിഞ്ഞ് അവളെന്റെ മുമ്പിൽ വന്നു നിന്നു പറഞ്ഞു "പോവാം"
മുടി പുറകിലേക്ക് വരികെട്ടി പോണി ടെയ്ൽ പോലെ ആണ് വെച്ചേക്കുന്നത്. ചുവപ്പും സ്വർണ നിറവും അവിടെ ഇവിടെ ആയി കാണാം, അധികം നെറ്റി ഒന്നുമില്ല. മേക്കപ്പ് കുറവായതു കൊണ്ടാണോ എന്തോ ഇങ്ങനെ അവളെ ആദ്യമായി കണ്ടപ്പോ എനിക്ക് ആദ്യമായി അവളോട് പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയം തോന്നി. ഞാൻ ഒന്നും സംസാരിക്കാതെ അവളെയും നോക്കി അൽപ നേരം അങ്ങനെ ഇരുന്നു.
"ഹേയ് സാറെ, വാ പോവാം നേരം വൈകുന്നു. 10 മണി കഴിഞ്ഞാൽ പിന്നെ വീട്ടിൽ കേറ്റില്ല"
"എന്നാ 10 ആയിട്ട് പോവാം"
"തമാശ കളിക്കല്ലേ വാ"
ഞങ്ങൾ ഫ്ലാറ്റിനു പുറത്തേക്ക് ഇറങ്ങി ഡോർ ലോക്ക് ചെയ്തു. ലിഫ്റ്റിൽ കയറി പാർക്കിങ്ങിലേക്ക്. ബൈക്കിനടുത്തേക്കു നടന്നു.
കീ കൊടുത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തു.
"കേറ്"
എന്റെ ഷോൾഡറിൽ പിടിച്ചു ബാലൻസ് ചെയ്തു അവൾ കേറി.
"ആഷ്‌ലിൻ" ഞാൻ പുറകിലേക്ക് തിരിഞ്ഞ് അവളെ വിളിച്ചു
"ഹ്മ്മ് എന്താ?"
💬 Comments
View all comments