Chapter Title : ആഷ്‌ലിൻ [Jobin James]
ആ പെൺകുട്ടിയെ ഒന്ന് കൂടെ നോക്കി. നല്ല ഇറക്കമുള്ള മുടി, കളർ ചെയ്തിട്ടുണ്ട്.. ഷാംപൂ ഇട്ടു പതപ്പിച്ചിട്ടാണോ എന്തോ നല്ല തിളക്കവമുണ്ട്.
ലിഫ്റ്റിന്റെ ഡോറിനു കണ്ണാടി പോലെ തിളക്കം ഉള്ളത് കൊണ്ട് അവളുടെ മുഖം നന്നായിട്ട് കാണാം. അത്യാവശ്യം മേക്കപ്പ് ഉണ്ട്, പക്ഷെ അതൊരു കോംപ്ലിമെൻറ് മാത്രമാണ്. അവളുടെ ചുണ്ടിനു മുകളിലായി ഒരു കാക്കാപ്പുള്ളി ഉണ്ട്. മുഖത്തേക്ക് നോക്കിയാൽ ആദ്യം കാണുന്ന ഫീച്ചർ ചിലപ്പോൾ അതായിരിക്കും. ചിലപ്പോ എന്നല്ല അതാണ്.
"ക്ളിങ്" ഐ ഫോണിന്റെ മെസ്സേജ് ടോൺ. എന്റെ അല്ല, ഞാനൊരു ആൻഡ്രോയ്ഡ് ഫാൻ ബോയ് ആണ്. ഗൂഗിൾ പിക്സലും വൺ പ്ലസും മാറി ഉപയോഗിക്കുന്ന ഒരാൾ.
അവൾ ഫോൺ കൈയ്യിലെടുത്തു നോക്കി, മെസ്സേജ് വായിച്ച ശേഷം ഒരു മന്ദഹാസത്തോടു കൂടി അവളാ ഫോൺ തിരികെ വെച്ചു.
ബോയ്‌ഫ്രണ്ട് ആയിരിക്കുമോ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആകാംക്ഷ. അവളുടെ മുഖത്ത് നിന്നാ ചിരി മാഞ്ഞിട്ടില്ല, ഇത്ര വല്ല്യ കോമഡി എന്താണാവോ.. ഫൂ..
ഫ്ലോറുകൾ ഒന്നൊന്നായി കഴിഞ്ഞു പോയി കൊണ്ടിരിന്നു. ഇവള് ഇറങ്ങുന്നില്ലേ.. ഞാൻ അപ്പോഴാണ് ശ്രെദ്ധിച്ചത് 19 -ആം ഫ്ലോർ അല്ലാതെ മറ്റൊന്നും പ്രെസ്സ് ചെയ്തിട്ടില്ല. 19- ആം ഫ്ലോർ ആയി, ഞാൻ ഇറങ്ങാനായി മുന്നോട്ട് കയറാൻ ശ്രെമിച്ചു.
ഡോർ തുറന്നു, അവളാദ്യം ഇറങ്ങി ഞാൻ പുറകെയും. ഇന്ന് ഇന്റർവ്യൂ ഒന്നും ഷെഡ്യൂൾഡ് ഇല്ലാലോ, ഞാനെന്റെ ഓർമയിൽ ഒന്ന് ചികഞ്ഞു.
ഓഫീസിനു അകത്തേക്ക് കയറിയ ഞാൻ അവൾക്കു വേണ്ടി ഡോർ ഒരല്പ നേരം തുറന്നു പിടിച്ചു. എന്റെ മുഖത്തേക്ക് പോലും നോക്കാതെ നേരേ റിസെപ്ഷനിലേക്ക്. ഞാൻ അവളുടെ സംസാരം കഴിയാൻ ആയി കാത്തു നിന്നു.
അവൾ വിസിറ്റേഴ്സ് വെയ്റ്റിംഗ് ഏരിയയിലേക്ക് നടന്നു. ഞാൻ നേരെ റിസപ്ഷനിൽ ഉള്ള മലയാളി ചേച്ചിയുടെ അടുത്തേക്ക് ചെന്നു. ഓഫീസിൽ ഉള്ള ചുരുക്കം ചില മലയാളികളിൽ ഒരാളാണ് ചേച്ചി, പേര് സിന്ധു.
"ചേച്ചി ഇപ്പൊ വന്ന കുട്ടി ഇന്റർവ്യൂവിനു വല്ലോം വന്നതാണോ?"
"എന്തിനാ"
"ഒന്നുല്ല്യ ചുമ്മാ ഒന്നറിയാൻ"
"ഹാ"
"ജാഡ കളഞ്ഞിട്ട് പറ ഉവ്വേ" ഞങ്ങൾ നല്ല കമ്പനി ആയത് കൊണ്ട് ഇങ്ങനെ വിളിക്കുന്നെ ഒക്കെ സ്ഥിരമാണ്.
"നമ്മുടെ യു കെ ഓഫീസിൽ നിന്നു ട്രാൻസ്ഫർ ആയി വന്നതാ"
"ഓഹ് മൈ ഗോഡ്, ഇംഗ്ലീഷ് കാരി ആണല്ലേ!"
"പോടാ ആ കുട്ടി മലയാളിയാ"
"പേര് പറഞ്ഞില്ലേ ചേച്ചി"
"പരിചയപെടുമ്പോ നേരിട്ട് ചോദിച്ചോ മോൻ"
"ചേച്ചി തമാശ കള"
💬 Comments
View all comments