Chapter Title : ആശുപത്രിയിലെ സെക്യൂരിറ്റി അമ്മാവൻ [REMAAVATHI]
ചോദിച്ചു.
"കൊച്ചെ കയ്യിൽ ചിലവിന് കാശൊക്കെ ഉണ്ടോ".
മങ്ക പറഞ്ഞു " ങ്ഹാ.. ഉണ്ട്. ആയിരം രൂപയോളം കാണും".
കരുണ തോന്നിയ വാസു അമ്മാവൻ പറഞ്ഞു
"കൊച്ചിന് ഇനി എന്താവശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി. കാശിന്റെ കാര്യം ഒക്കെ ഓർത്തു വിഷമിക്കേണ്ട. കയ്യിൽ ഇരിക്കുന്ന കാശു കൊച്ചു സൂക്ഷിച്ചു വച്ചേരെ. എനിക്ക് അങ്ങനെ വല്യ ചിലവൊന്നും ഇല്ലല്ലോ. ഈശ്വര സഹായത്താൽ സാമാന്യം ജീവിക്കാനുള്ള ചുറ്റുപാടുകൾ ഒക്കെയുണ്ട്. എനിക്കാണെങ്കിൽ പണ്ടേ അന്യദുഖത്തിൽ കരുണയുള്ള ആളാണ്. പട്ടാളത്തിൽ ഉണ്ടായിരുന്നപ്പോൾ ഒത്തിരി പേരെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടു കൊച്ച് എന്നെ സ്വന്തമായി കണ്ടാൽ മതി".
അതൊക്കെ കേട്ടപ്പോൾ മങ്കക്കു അയാളോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ഒക്കെ തോന്നി. വാസു അമ്മാവൻ എപ്പോൾ നോക്കിയാലും ഡ്യൂട്ടിയിൽ ആയിരിക്കും. പകരക്കാരായി ആരെയും കണ്ടിട്ടില്ല.
രാത്രിയിൽ 11 മണി ഒക്കെ കഴിഞ്ഞാൽ ചിലപ്പോൾ വീട്ടിൽ പോകും. അടുത്ത് തന്നെയാണ് താമസം എന്ന് പറഞ്ഞു. ആശുപത്രി വകയായുള്ള ഒരു വീട്.
അടുത്ത ദിവസം മങ്ക ആഹാരം വാങ്ങാൻ ഇറങ്ങിയപ്പോൾ വാസു അമ്മാവൻ കൂടെ വന്നു. കൗണ്ടറിൽ ഇരിക്കുന്ന ആളോട് പറഞ്ഞു.
"ഡോ.. മാനേജർ സാറെ ഈ കൊച്ചു എന്റെ പെങ്ങളുടെ മോളാണ്. അതുകൊണ്ടു എന്തോ ചോദിച്ചാലും കൊടുത്തേക്കണം. പൈസ ഞാൻ തന്നേക്കാം".
അപ്പോൾ മങ്ക പറഞ്ഞു
"അയ്യോ അമ്മാവാ എന്റെ കയ്യിൽ പൈസയുണ്ട്."
അമ്മാവൻ പറഞ്ഞു
"ഡീ കൊച്ചെ നീ ഞാൻ പറയുന്നത് കേട്ടാൽ മതി. നിനക്ക് വേണ്ടത് എപ്പോൾ വേണമെങ്കിലും വന്നു വാങ്ങി കൊണ്ട് പൊക്കോണം."
പിന്നെ അങ്ങനെയായി.
രാത്രി സമയങ്ങളിൽ ഗ്രൗണ്ട് ഫ്ലോറിൽ
💬 Comments
View all comments