Chapter Title : ആസിയുടെ ലോകം 3 [Asif]
"
"ആഹ്, വരുന്നു " ആസി അകത്തു നിന്നും വിളിച്ചു പറഞ്ഞു.
"വന്ന് വാതിൽ തുറക്ക് " വീണ്ടും വാതിലിൽ മുട്ടികൊണ്ട് കദീഷുമ്മ അവനോട് പറഞ്ഞു. ആയി പതിയെ എഴുന്നേറ്റ് വന്ന് വാതിൽ തുറന്നു ഉമ്മാമയെ നോക്കി.കദീഷുമ്മ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.
"നീ എന്താ ഉമ്മയെ ചെയ്തേ? " ഇത് കേട്ട ആസി ഒന്ന് ഞെട്ടി,, അവൻ ഒന്ന് പരങ്ങി..
" ഞാൻ.. ഞാൻ..ഒന്നും ചെയ്തില്ല "
"അവൾ എന്നോട് പറഞ്ഞു നീ ഒന്നും ചെയ്തില്ലെന്ന് "
" അത്.. ഉമ്മാമ.. അറിയാതെ പറ്റിയതാ "
ഇത് കേട്ട കദീഷുമ്മയുടെ ഉള്ളിൽ വെള്ളിടി പൊട്ടി, ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ഇവൻ അവളെ എന്തോ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
" അപ്പൊ നീ എന്തോ ചെയ്തിട്ടുണ്ട് അല്ലെ,, നിന്റെ ഉമ്മ ഒന്നും പറഞ്ഞിട്ടില്ല, അവൾ പറയാത്തത് കൊണ്ട് നിന്നെ ഒന്ന് തട്ടി നോക്കിയതാ " കദീഷുമ്മ ഒന്ന് ചിരിച്ചു.
കദീഷുമ്മയുടെ മറുപടി കേട്ടു ആസിക്കു കയ്യിൽ നിന്ന് പോയെന്ന് മനസ്സിലായി,
"ആട്ടെ.. നീ എന്താ ചെയ്തേ അവളെ?.. " കദീഷുമ്മക് അതറിയാൻ എന്തോ തിടുക്കവും ജിജ്ഞാസയും കൂടി.
"ഹയ്യട,, ഞാൻ ഉമ്മാമയെയും പറ്റിച്ചേ ആണ്.. ഞാൻ വെറുതെ പറഞ്ഞതാ..അല്ലെങ്കിൽ തന്നെ ഉമ്മയെ ഞാൻ എന്ത് ചെയ്യാനാ." ആസിയും വിട്ട് കൊടുത്തില്ല.
"നീ ഒന്നും ചെയ്യില്ല എന്ന് നീ പറഞ്ഞാൽ ഇന്നലെ വരെ ഞാൻ വിശ്വസിക്കുമായിരിന്നു."
"അതെന്താ ഇന്ന് വിശ്വസിക്കാതെത് "ആസിക് എന്തോ പന്തികേട് തോന്നിയെങ്കിലും ഉമ്മാമക് പിടികൊടുക്കാതെ പുറത്തേക് നടക്കാൻ ഒരുങ്ങികൊണ്ട് ചോദിച്ചു.
" നീ പോവല്ലേ,,
💬 Comments
View all comments