Chapter Title : ആതിര തമ്പുരാട്ടി [മാജിക് മാലു]
അണിഞ്ഞു അതിനൊത്ത ആടയാഭരണങ്ങൾ അണിഞ്ഞു താലം എന്തിയ തരുണീ മണികൾക്ക് ഇടയിലൂടെ 18 ൻ അഴകൊത്ത “ആതിര തമ്പുരാട്ടി” നടന്നു വരുന്ന കാഴ്ച കണ്ടു സൈഫ് അത്ഭുദവും അതിലേറെ കൗതുകവും ഉണർത്തുന്ന രീതിയിൽ നോക്കി നിന്നു പോയി. കാനഡയിൽ നല്ല ഒന്നാംതരം പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് എങ്കിലും ഇത്ര സൗന്ദര്യം ഉള്ള അല്ലെങ്കിൽ അവനെ ഇത്രയേറെ ആകർഷിക്കുന്ന ഒരു സൗന്ദര്യം അവൻ കണ്ടിട്ടില്ലായിരുന്നു, അവൻ അച്ചുവിനോട് ചോദിച്ചു.
സൈഫ് : - ഇതാണോ രാജകുമാരി? !
അച്ചു : - ഹഹഹ എടാ മണ്ടാ, രാജ കുമാരി അല്ല..... “തമ്പുരാട്ടി..... ഈ കോവിലകത്തെ ഇളമുറ തമ്പുരാട്ടി, ആതിര തമ്പുരാട്ടി”.
സൈഫ് : - വൗ..... ഞാൻ ഇതിന് മുൻപ് ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല. എത്ര സുന്ദരി ആണ് അവൾ?..
അച്ചു : - അപ്പോൾ നിനക്ക് ഇവിടുന്നു മരിയാദക്ക് പോവണം എന്ന് ആഗ്രഹം ഒന്നും ഇല്ല അല്ലേ?
സൈഫ് : - എന്തുപറ്റി? അതെന്താ അങ്ങനെ ചോദിച്ചത്?
അച്ചു : - എടാ, പൊട്ടാ ഇത് കാനഡ അല്ല.... മാത്രമല്ല ഇത് ഇടയനിലത്ത് കോവിലകം ആണ്, കയ്യും കാലും വെട്ടി തെങ്ങിന് തളമിടും തമ്പ്രാക്കന്മാർ.
സൈഫ് : - എന്തിന്? ഞാൻ അതിന് തെറ്റ് ഒന്നും ചെയ്തില്ലലോ?
അച്ചു : - ചെയ്യേണ്ട, പക്ഷെ തമ്പുരാട്ടിയെ വേറെ രീതിയിൽ നോക്കിയാൽ മതി നിന്റെ സ്കൂൾ പൂട്ടാൻ. അതുകൊണ്ട് നോക്കിയും കണ്ടും നിന്നോ, തത്കാലം പൊന്ന് മോൻ വന്നു ഇവിടെ ഊട്ടു പുരയിൽ സദ്യ കാണും നമുക്ക് അത് തട്ടിയിട്ട്
💬 Comments
View all comments