0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

നല്ലതാണ് .നിനക്ക് നല്ലതു മാത്രം വരട്ടെ ..

ഇക്ക എന്നെ കെട്ടിപ്പുണർന്നു ഞാനും, കണ്ണുകൾ ഈറനണിഞ്ഞത് കൊണ്ട് ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല പിന്നെ ഞാൻ അവിടെ നിന്നില്ല നിൽക്കാനുള്ള മനക്കരുത്തു എനിക്കില്ലായിരുന്നു .യാത്ര പറയാൻ നിക്കാതെ ആ വലിയ വീട് വിട്ടു ഞാൻ ഇറങ്ങി നടന്നു . പിന്നീടുള്ള ദിനങ്ങൾ തിരക്കിന്റേതായിരുന്നു ടിക്കറ്റും എടുത്തു അത്യാവശ്യം വസ്ത്രങ്ങളും വാങ്ങി യാത്ര പറച്ചിലും കഴിഞ്ഞു പോകാനുള്ള ദിവസത്തിന്റെ തലേ ദിവസം ഞാൻ ഇക്കയെ തേടി വീട്ടിലെത്തി .ഏതു പാതിരാത്രിയിലും കയറിച്ചെല്ലാൻ സ്വാതന്ത്രമുണ്ടായിരുന്ന ആ വലിയ വീട് പുറത്തുനിന്നും പൂട്ടിയിരുന്നു ഇക്കയുടെ തറവാട് വീട്ടിൽ ഞാൻ ചെന്നു .ഇക്കയുടെ ഒരു പെങ്ങളാണ് അവിടെ ഉണ്ടായിരുന്നത് അവർക്കും ഒന്നും അറിയില്ലായിരുന്നു .കുറെ ഞാൻ അന്വേഷിച്ചു ആർക്കും അറിയില്ല .ആരോടും പറയാതെ ഇക്ക എങ്ങോട്ടോ പോയി .അടുത്ത ദിവസം ഇക്ക തന്ന വിസയിൽ ഞാൻ അക്കരെ കടന്നു .ഞാൻ സ്വപ്നത്തിൽ പോലും കരുതാത്ത അത്രയും നല്ല ജോലിയാണ് എനിക്ക് ലഭിച്ചത് .നല്ല ശമ്പളം ഭക്ഷണം താമസം എല്ലാം ഉണ്ടായിരുന്നു എന്റെ കടങ്ങൾ എല്ലാം വീട്ടി .നല്ലൊരു വീടുണ്ടാക്കി പെങ്ങന്മാരെ സഹായിച്ചു എല്ലാവരും നല്ല നിലയിലായി എന്റെ മൂത്ത ഇത്തയുടെ വീട്ടിലാണ് ഞാൻ ഇപ്പോഴുള്ളത് .ഇത്ത പുതിയ വീട് വച്ച് മാറിയതാണ് .നേരത്തെ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു ഇത്തയുടെ ഭർത്താവിന്റെ ഓഹരിയിലുള്ള സ്ഥലത്തു പുതിയ വീട് വച്ചു .ഇത്ത അച്ചാറ് കമ്പനിയിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു ഇപ്പൊ സ്വന്തമായി നടത്തുന്നു എട്ടുപത്തു പണിക്കാരുമുണ്ട് .ഇത്തയുടെ ഭർത്താവ് ഗൾഫിലാണ് ഞാന്തന്നെയാണ് കൊണ്ടുപോയതും .ഞാൻ നാട്ടിലില്ലാത്ത

💬 Comments

View all comments