0%

Chapter Title : ആത്മബന്ധം [Neethu]

Author : Neethu Read All Parts 1.1K

ചെയ്തില്ല

ഓക്കേ എന്ന ശരി

അവിടെനിന്നും ഇറങ്ങി ഞാൻ നേരെ ബസ്സ്റ്റാൻഡിൽ എത്തി .എന്തായാലും ഇവിടെനിന്നും നെടുങ്കണ്ടം നല്ല ദൂരമുണ്ട് .അവിടെ വരെ പോവുക എന്ന് പറയുന്നത് മണ്ടത്തരമാണ് എവിടെ എന്ന് വച്ച് അന്വേഷിക്കും ഇത്ര തിടുക്കത്തിൽ അവൾ എന്തിനാവും ജോലി വേണ്ടാന്ന് വച്ച് പോയത് .അവളുടെ മുഖം മാത്രം മനസ്സ് നിറയെ. വണ്ടി ഒതുക്കി ഞാൻ ബസ്സ്റ്റാൻഡിൽ എത്തി .നെടുംകണ്ടതിന് ബസ് വല്ലതുമുണ്ടോന്ന് അന്വേഷിക്കാം .കൗണ്ടറിൽ ചെന്ന് അന്വേഷിച്ചു .

സാർ നെടുങ്കണ്ടം ബസ് വല്ലതും ഉണ്ടോ

ഒരെണ്ണം വരാനുണ്ട് ..ഇതുവരെ വന്നില്ല ഇപ്പൊ വരുമായിരിക്കും

അതെനിക്കൊരു പ്രത്യാശയുടെ നേരിയ വെട്ടം സമ്മാനിച്ചു .ബസ്സ്റ്റാൻഡ് മുഴുവൻ ഞാൻ അവൾക്കായി തിരഞ്ഞു .പ്രത്യാശയുടെ കിരണങ്ങൾ അസ്തമിച്ചു എന്ന് തിരിച്ചറിഞ്ഞു തിരികെ വണ്ടി എടുക്കാൻ വേണ്ടി തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തേക്കാണ് .ജീവിതത്തിൽ അതിനുമുൻപ്‌ ഒരിക്കൽ പോലും ഞാൻ അത്രയും സന്തോഷിച്ചിട്ടില്ല എന്ന് എനിക്ക് തോന്നിപോയി .വലിയ എന്തോ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞനെ പോലെയായിരുന്നു ഞാൻ എന്ത് ചെയ്യണം എന്നറിയാൻ കഴിയാതെ ഞാൻ അവിടെത്തന്നെ നിന്നു അവളും എന്നെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.പതിയെ ഞാൻ അവൾക്കരികിലേക്കു നടന്നു . ആസിയ അല്ലെ

അതെ

ഞാൻ സൽമാത്തന്റെ അനിയനാണ്

എന്തെ

എനിക്കൊരു കാര്യം പറയാനുണ്ട്

എന്താ

നമുക്കൊരു ചായ കുടിച്ചിട്ട് സംസാരിച്ചാലോ

എന്റെ ബസ് ഇപ്പൊ വരും

ഒരഞ്ചു മിനുട്ടു മതി

എന്താ കാര്യം

അത് ഇവിടെ വച്ച് എങ്ങനെ പറയും

ഇവിടെ വച്ച് പറയാൻ പറ്റാത്ത എന്ത് കാര്യ

അത് ഞാൻ തന്റെ വീടെവിടെയാ

നെടുങ്കണ്ടം

അതല്ല എനിക്ക് ഞാൻ

💬 Comments

View all comments