Chapter Title : ആത്മബന്ധം [Neethu]
ഒരെണ്ണമേയുള്ളു അത് ആസ്വദിക്കുക നമ്മുടെ ഇഷ്ടം പോലെ
നിങ്ങളോടു പറഞ്ഞിട്ട് കാര്യമില്ല
ഇപ്പൊ നിങ്ങൾ കേട്ട സംഭാഷണം ഞാനും എന്റെ മുതലാളിയും തമ്മിലാണ് .ഞാൻ ഫാസിൽ ഫാസി എന്ന് വിളിക്കും .ഒരു സാധാരണ മലയാളി കുറെ കഷ്ടപ്പാടും പ്രാരാബ്ധങ്ങളും ഉള്ള കുടുംബത്തിലെ ആശ്രയം . എന്നെ കുറിച്ചറിയുന്നതിന് മുൻപ് ഇക്കയെ കുറിച്ചറിയണം എന്റെ ജീവിതത്തിൽ ഒരുപാടു സഹായം ചെയ്ത വ്യക്തി എന്റെ കുടുംബത്തെ കരകയറ്റിയ നല്ല മനുഷ്യൻ .പട്ടിണിയുമായി നടന്നിരുന്ന കാലത്തു ജോലി നൽകിയ ദൈവ തുല്യൻ.
മൂന്ന് ഭാര്യമാരും അതിൽ നിറയെ കുട്ടികളുമായി നാടുനീളെ പെണ്ണുങ്ങളുമായി നടന്നിരുന്ന ഉപ്പയുടെ മകനായി ജനിച്ചു .ബാല്യത്തിൽ ഒരുപാടു പട്ടിണികിടന്നിട്ടുണ്ട് ഇക്ക .ആരും ശ്രദ്ധിക്കാനില്ലാതെ എങ്ങനൊക്കെയോ വളർന്നു .പിതാവിന്റെ വാത്സല്യം എന്താണെന്നു അറിഞ്ഞിട്ടുപോലുമില്ല സ്വന്തം മക്കൾ ആരൊക്കെയെന്നുപോലും അറിയാത്ത ഉപ്പ .പിന്നെങ്ങനെ വാത്സല്യം അറിയാൻ ഉപ്പയെ വല്ലപ്പോഴുമാണ് കാണാറ് .വിദ്യാഭ്യാസം തീരെയില്ല സ്‌കൂളിൽ പോയതും എന്തിനോ വേണ്ടി പഠിക്കാൻ പണ്ടേ താല്പര്യമില്ല പഠിച്ചുമില്ല ആരും പറഞ്ഞുമില്ല 7 ഇൽ പഠിത്തം നിർത്തി .കുറച്ചുകാലം വെറുതെ നടന്നു പിന്നെ ഒരു ചായക്കടയിൽ പാത്രം കഴുകാൻ നിന്നു .ചായ കടയിലെ സ്ഥിരം സന്ദർശകരിൽ ആരോ ഒരാൾ ഇക്കയെ ബോംബേക്കു കൊണ്ടോയി .പിന്നീടുള്ള ജീവിതം അവിടെയായിരുന്നു ചായക്കടയിലെ അനുഭവം വച്ച് ഒരു ജ്യൂസ് കടയിൽ ജോലി ലഭിച്ചു .തുച്ഛമായ വരുമാനം കൂട്ടിവച് ഇക്ക നിധി ഒളിഞ്ഞിരിക്കുന്ന മണൽക്കാട്ടിൽ എത്തിച്ചേർന്നു .കൊണ്ടും കൊടുത്തും വളർന്ന ഇക്ക നല്ലതും ചീത്തയുമായ രീതിയിൽ പണം സമ്പാദിച്ചു .എങ്ങനെയും പണം നേടുക എന്ന ചിന്ത മാത്രമായിരുന്നു മനസ്സ് നിറയെ .പണമുണ്ടാക്കാനുള്ള
💬 Comments
View all comments