Chapter Title : ആത്മബന്ധം [Neethu]
കുട്ടികൾ .ഇത്ത പാവമാണ് ഇക്കയുടെ തീരുമാനങ്ങൾ അനുസരിച്ചു ജീവിക്കുന്ന വെറും പാവം .എന്നും വീട്ടിൽ ഭക്ഷണത്തിന് ഒരുപാടു പേരുണ്ടാകും നാട്ടിൽ പണിയില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവർ പലരും മുഴുവൻ സമയവും ഇക്കക്കൊപ്പമായി പണിക്കുപോകാൻടെത്തന്നെ വരുമാനം ലഭിക്കാൻ ഇക്കയുടെ കൂടെ നടന്നാൽ മതി .ഒരുപാടുപേർ ഇക്കയിലുടെ അക്കരകടന്നു .ഒരുരൂപപോലും വാങ്ങാതെ ടിക്കറ്റും വിസയും നൽകി പലരെയും ഇക്ക നല്ല ജോലിയിൽ കയറ്റി .ജീവിതത്തിൽ ഒരുപാടു മോഹങ്ങൾ ഉള്ള വ്യക്തിയായിരുന്നു ഇക്ക ചെറുപ്പത്തിൽ പലതിനും ആശിച്ചിരുന്നു ഒന്നും കിട്ടിയില്ല .ആഗ്രഹങ്ങൾ മുഴുവൻ നേടുക അതാണ് ഇക്കയുടെ ജീവിതാഭിലാഷം .വിചിത്രമായ ആഗ്രഹങ്ങളാണ് ഇക്കയുടേത് ഒന്നുവിചാരിച്ചാൽ ഇക്ക അത് നടത്തിയിരിക്കും അതിനുവേണ്ടി എത്ര മുടക്കാനും ഇക്കാക്ക് മടിയില്ല .മദ്യം പുകവലി പെണ്ണ് തുടങ്ങി കാശുചെലവുള്ള എല്ലാ ദുശീലങ്ങളും ഇക്കാക്കുണ്ട് .ഇക്കയുടെ ഏറ്റവും വലിയ വിനോദം കാസിനോ ആണ് .ഗോവയിൽ കാസിനോ കളിച്ചു നേടിയത് ലക്ഷങ്ങൾ അല്ല കോടികൾ ആണ് .ഒരിക്കൽ ഞാനും ഇക്കയുടെ കൂടെ പോയിട്ടുണ്ട് ഗോവയിൽ marriot റിസോർട്ടിൽ എന്നെ പോലുള്ള ആളുകൾക്ക് കാണാൻ പോലും കഴിയാത്ത അത്രയും ആഡംബര റിസോർട്ടിൽ ഇക്കയോടൊപ്പം ഞാനും രണ്ടുദിവസം തങ്ങി .പേരറിയാത്ത ഭക്ഷണവും പാനീയങ്ങളും ഏതോ അന്യഗ്രഹത്തിൽ എത്തിയ പ്രതീതി .ഒന്നും ചെയ്യാനില്ലാത്ത വിരസമായ രണ്ടുദിനങ്ങൾ ബീച്ചും,കടലുമായി ഞാൻ ചുറ്റിക്കറങ്ങി രണ്ടാംനാൾ കെട്ടുകണക്കിന് നോട്ടുമായാണ് ഇക്ക തിരികെ പോന്നത് 20000 രൂപ എനിക്കും തന്നു .വേണ്ടാന്ന് ഞാൻ കുറെ പറഞ്ഞതാണ് പക്ഷെ കേട്ടില്ല .എന്നെ കൊണ്ട് നിർബന്ധിച്ചു വാങ്ങിപ്പിച്ചു .കാൽപന്തുകളിയുടെ കാലമായതോടെ ഇക്കയുടെ ടീം മാത്രമായി വിജയികൾ കാശ് വലിച്ചെറിഞ്ഞു ഇക്ക കപ്പുകൾ വീട്ടിലെത്തിച്ചു .ഏതൊരാൾക്കും
💬 Comments
View all comments