Chapter Title : ആത്മകഥ 3 [ലിജോ]
ഇന്ന് ഏത് ഡ്രസ്സാണ് ഇടുന്നത്.
ബെറ്റ്സി ചേച്ചി പറഞ്ഞു, നമ്മുടെ ഇവൻ ഇഷ്ടമുള്ളത് ഏത് ഡ്രസ്സ് ആണെന്ന് ഞാൻ നോക്കട്ടെ. എന്നിട്ട് പറയാം ഞാൻ ഉദ്ദേശിച്ച തന്നെയാണോ ഇവൻ പറയുന്നത് എന്ന്. എടാ ലിജോ നീ പറ ഇന്ന് ഞാൻ ഏത് ഡ്രസ്സ് ഇടണം.
ഞാൻ മടിച്ചു നിൽക്കാൻ സമയം കൊടുത്തില്ല ഞാൻ പറഞ്ഞു. ചേച്ചി ഇന്ന് മന്ത്രകോടി സാരി ഉടുത്താൽ മതി. ചേച്ചിയെ ആ സാരിയുടുത്തു കാണുമ്പോൾ ഒരു പ്രത്യേക അഴക് ആണ്.
ബെറ്റ്സി ചേച്ചി പറഞ്ഞു ഞാനും സാരി ഉടുക്കാൻ ആണ് തീരുമാനിച്ചത്. പക്ഷേ ആ പട്ടുസാരി ആണ് ഉടുക്കാം എന്നു കരുതിയത്. പക്ഷേ എൻറെ ലിജോയുടെ ഇഷ്ടമല്ലേ ഞാൻ അതുകൊണ്ട് മന്ത്രകോടി സാരി തന്നെ ഉടുക്കാം. എന്നിട്ട് ചേച്ചി എന്നോട് പറഞ്ഞു. എടാ ലിജോ നീ ഒന്ന് പുറത്തിറങ്ങി നിൽക്ക് ഞാൻ സാരി ഉടുത്തു കഴിഞ്ഞിട്ടു വിളിക്കാം.
ശരി ചേച്ചി ഇപ്പോൾതന്നെ ലേറ്റ് ആയി കേട്ടോ വേഗം വേണം. ഞാൻ അവരുടെ റൂമിൽ നിന്നും ഇറങ്ങി അമ്മച്ചിയുടെ അടുത്തേക്ക് ചെന്നു.
അമ്മച്ചി എന്നെ കണ്ടതും എന്നോട് ചോദിച്ചു. ആ നീ വന്നോ ആട്ടെ നിങ്ങൾ പോയിട്ട് എപ്പോൾ വരും.
ഇല്ല അമ്മച്ചി വൈകില്ല ഞങ്ങൾ വൈകുന്നേരം എത്തും. ഞാനും അമ്മച്ചിയും കൂടി പലതും സംസാരിച്ചു കൊണ്ട് അടുക്കളയിൽനിന്നു. ഏതാണ്ട് കുറച്ചുസമയം കഴിഞ്ഞപ്പോൾ ബെറ്റ്സി ചേച്ചി സാരിയൊക്കെ ഉടുത്തു കഴിഞ്ഞേ എൻറെയും അമ്മച്ചിയുടെയും അടുത്തേക്ക് വന്നു. സാരി ഉടുത്തു കഴിഞ്ഞപ്പോൾ ചേച്ചിയെ കാണാൻ ഒന്നുകൂടി ചന്തം തോന്നി. ഞാൻ ചേച്ചിയോട് പറഞ്ഞു സുന്ദരി ആയിട്ടുണ്ടല്ലോ.
💬 Comments
View all comments