Chapter Title : ആത്മസഖി 2 [ജിബ്രീൽ]
എന്തോ ഉണ്ടല്ലോ.......”അവൾ പറഞ്ഞു
അവളോടവൻ എല്ലാം പറഞ്ഞു
“ഇതിലെന്താ..... ഇത്ര ടെൻഷനടിക്കാൻ നീ ഒന്നും ചെയ്തിട്ടില്ലല്ലോ....”അവൾ ചോദിച്ചു
“എനിക്കറിയില്ല......മിന്നു, എന്റെ മനസ്സിലാകെ കരഞ് നിൽക്കുന്ന സനയുടെ മുഖമാണ്” അവനസ്വസ്തനായി
“ഡു യു ലവ് ഹെർ.......”മിന്നുവിൻ്റെ ചോദ്യം
“അറിയില്ല ......പക്ഷേ അറിഞ്ഞോ അറിയാതെയോ ഞാനവളെ ചതിച്ച പോലെ തോനുന്നു.....”സലു ഒന്ന് നിർത്തി
“ഇനി ഞാൻ എന്താ ചെയ്യേണ്ടത്.....എന്താ നിന്റെ അഭിപ്രായം ”സലു പ്രതീക്ഷയോടെ ചോദിച്ചു
“ഹലോ...... ഹലോ.........മിന്നു......” അൽപ സമയം കഴിഞ്ഞിട്ടും മിന്നു മറുപടി പറയാത്തതു കൊണ്ട് തന്നെ അവളെ വിളിച്ചു
മറുപടിയായി മിന്നു ഒന്ന് മൂളി
“ഞാനെന്താ ഇനി ചെയ്യാ ......” അവൻ ചോദ്യം ആവർത്തിച്ചു
“നിന്റെ മനസ്സില് എന്താ നിനക്ക് തോന്നുന്നത് അത് ചെയ്യ് സലു. ഈ കാര്യങ്ങളൊക്കെ നമ്മൾ സ്വയം തീരുമാനമെടുക്കണം” ശാന്തമായി മറുപടി പറഞ്ഞ് മിന്നു ഫോൺ കട്ടാക്കി
സലു കുറച്ചു സമയം കൂടി അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവസാനം അവനൊരു തീരുമാനത്തിലെത്തി, അതവനവന്റെ മനസ്സിലിട്ട് ഒന്നും കൂടി ഉറപ്പിച്ച് വീട്ടിലേക്ക് പോയി
&&&&&&&&&&&&&&&&&&&&&&&&&&&&&
ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഭക്ഷണം കഴിക്കാൻ വേണ്ടി കാന്റീനിലേക്ക് പോവുന്ന സനയുടെയും ഹന്നയുടെയും മുമ്പിലേക്ക് സലു കടന്നു വന്നു
“എനിക്ക് സനയോടൊന്ന് സംസാരിക്കണം ....” അവനെ കണ്ട് അവരുടെ മുഖത്തുണ്ടായ അതൃപ്തി കാര്യമാക്കാതെ അവൻ പറഞ്ഞു
“ഞങ്ങൾക്കൊന്നും കേൾക്കണ്ട ...... ” പതിവു പോലെ മറുപടി ഹന്നയിൽ നിന്നും വന്നു
സലു ഹന്നയെ കാര്യമാക്കാതെ സനയുടെ നേരെ തിരിഞ്ഞു
“നിനക്ക് ഇന്നലെ ഉണ്ടായിരുന്ന ഇഷ്ടം എന്നോട് ഇപ്പോഴും ഉണ്ടോ എന്ന് എനിക്ക് അറീലാ..... പക്ഷേ .....” അവളവന്റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും സലു അവന്റെ നോട്ടം അവളുടെ കണ്ണിലേക്കുറപ്പിച്ചു
“എനിക്കും ഇഷ്ടമാണ് ......” അവൻ പറഞ്ഞു തീർത്തു
“ പുതിയ അടവാണോ ......”ഹന്നയുടെ പുഛം
“എന്റെ മുഖം കണ്ടിട്ട് ഇത് കള്ളമാണെന്ന് തോനുന്നുണ്ടോ ......”
സലുവിന്റെ മറുപടി ഹന്നയെ നിശബ്ദയാക്കി
“സന..... മറുപടി അലോചിച്ചിട്ട് പറഞ്ഞാ മതി .....വൈകുന്നേരം പുളിമരത്തിന്റെ ചോട്ടില് ഞാന്ണ്ടാവും ”
മനസ്സിലെ ഒരു ഭാരമിറക്കിയതിന്റെ ആശ്വാസത്തിൽ സലു മനസ്സറിഞ്ഞ ഒരു ചിരി സനക്കും ഹന്നക്കും
💬 Comments
View all comments