0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 537

ധൈര്യം....." അവളുടെ മുഖത്തെ പുഛം കണ്ട അവൻ്റെ ശബ്ദമയർന്നു

അവൻ്റെ ഒച്ച പൊങ്ങിയതും ചുറ്റുമുള്ള ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി അത് കണ്ടവൻ അവളെയൊന്നു കനപ്പിച്ചു നോക്കി പുറത്തേക്കു പോയി മിന്നു ഗ്രൗണ്ടിലേക്കും

&&&&&&&&&&&&&&&&&&&&&&&&&&&&&&&

'കോളേജ് കഴിഞ്ഞ് റാഷി ഹന്നയെയും കൊണ്ട് സലുവിൻ്റെ വീട്ടിലെത്തി

“ഉമ്മാ.........” തുറന്നിട്ട വാതിലിൽ കൂടി അകത്തേക്കു കയറി അവൻ ഉറക്കെ വിളിച്ചു

“അകത്തേക്കു വാ.......”വീടിൻ്റെ വാതിൽപടിയിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഹന്നയെ അവൻ അകത്തേക്ക ക്ഷണിച്ചു

കോളേജിൽ നിന്നും ഒരു പ്രധാനപെട്ട സ്ഥലത്തേക്ക് പോവാനുണ്ടെന്ന് പറഞ്ഞു കൊണ്ട് വന്നതായിരുന്നു റാഷി ഹന്നയെ

അവൻ അകത്തേക്കു കയറിയപ്പോൾ കാണുന്നത് സോഫയിലിരുന്ന് വായിച്ച പുസ്തകം മുഖത്ത് വെച്ച് ഉറങ്ങുന്ന സൈനബാനെയാണ്

“ട്ടോ..........” റാഷി ഹന്നയോട് ശബ്ദമുണ്ടാക്കാതിരിക്കാൻ വേണ്ടി പറഞ്ഞ് സോഫയുടെ അടുത്ത് ചെന്ന് ഉറക്കെ അലറി

ഞെട്ടിയെണീറ്റ സൈനബ റാഷിയെ കണ്ട് അവൻ്റെ ചെവി പിടിച്ച് തിരിക്കാൻ തുടങ്ങുമ്പോഴാണ് ഹാളിലെ വാതിൽക്കൽ നിൽക്കുന്ന ഹന്നയെ കണ്ടത്

“ എന്താ മോളേ അവിടെ നിൽക്കുന്നത് അകത്തേക്ക് കയറി വാ..... ” അവൻ്റെ ചെവിയിൽ നിന്നും കൈയ്യെടുത്ത് ഹന്നയെ അകത്തേക്ക ക്ഷണിച്ചു

അവളുടെ മുഖത്ത് ചെറിയ ടെൻഷനുണ്ടെങ്കിലും അവളകത്തേക്കു വന്നു

“ഇതാണ് ഞാൻ പറഞ്ഞ ഹന്ന ........” ഹന്നയുടെ കൈ പിടിച്ച് മുമ്പിലേക്ക് നിർത്തി

“എന്താ മോളേ നീ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നത് .......” അമ്പരപ്പ് വിട്ടുമാറാത്ത ഹന്നയുടെ കവിളിൽ തലോടി കൊണ്ട് സൈനബ ചോദിച്ചു

“ഒന്നുല്ല.......” അവൾ പറഞ്ഞൊപ്പിച്ചു

“എന്നാ നിങ്ങളിരിക്ക് ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം .......” സൈന ബ അടുക്കളിയിലേക്ക് പോയി

ഹന്ന ഹാളിൻ്റെ ചുറ്റുമൊന്നു

💬 Comments

View all comments