0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 2 [Caraxes]

Author : kkstories Read All Parts 10.1K

നുണ വെച്ച് കാച്ചിയതും എന്തോ ഭാഗ്യത്തിന് അവനത് വിശ്വസിച്ചു. മാത്രമല്ല ഞങ്ങൾ അടുത്ത എപ്പിസോഡ് കാണാൻ പോകുന്നതിന്റെ ത്രില്ലിൽ ആയതുകൊണ്ടും അവൻ അതിനെ പറ്റി കൂടുതലൊന്നും എന്നോട് ചോദിച്ചറിയാൻ ശ്രമിച്ചതുമില്ല.

രണ്ടാമത്തെ എപ്പിസോടും കണ്ട് കഴിഞ്ഞപ്പോളേക്കും സമയം 8:00 മണിയോളം ആയിരുന്നു. അത് കഴിഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നിൽക്കുന്ന സമയത്താണ് അവന്റെ അമ്മ കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞത്. ആദ്യം ഞാൻ നിൽക്കാനൊരു മടി കാണിച്ചെങ്കിലും അവർ നിർബന്ധിച്ചപ്പോൾ ഞാനതിനു വഴങ്ങികൊടുത്തു. മാത്രമല്ല ആന്റി നല്ല ഫ്രഷ് കരിമീൻ കറിയായിരുന്നു ഉണ്ടാക്കിയിരുന്നത്, അതുകൊണ്ട് പിന്നെ ഞാൻ വലിയ ബലം പിടിക്കാൻ നിന്നില്ല.

ഹാ, എന്തായാലും സംഗതി നല്ല കിടിലൻ ടേസ്റ്റ് ആയിരുന്നു. കൂടാതെ ആന്റി എനിക്ക് വീണ്ടും ഒന്ന് രണ്ടു കരിമീൻ കഷ്ണമൊക്കെ ഇട്ട് തന്നത് മുഴുവനും കഴിച്ച് എന്റെ വയറ് നല്ലോണം നിറഞ്ഞു.

കഴിച്ച ശേഷം കൈയ്യും കഴുകി കഴിഞ്ഞ് ഞാൻ അവരോട് കുറച്ചു മിണ്ടിയും പറഞ്ഞുമൊക്കെ നിന്ന്, പതിയെ യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

പിന്നെ ഇറങ്ങുന്നതിനു മുൻപ് ആന്റി എന്റെയടുത്തു പ്രത്യേകിച്ച് ഒരു കാര്യം സൂചിപ്പിച്ചുരുന്നു, ഞായറാഴ്ച പറ്റുമെങ്കിൽ ഇവിടെയൊന്നു വന്ന് നിൽക്കാൻ. അവരത് ഒരു വാടക വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന എന്റെ അവസ്ഥകണ്ടിട്ട് പാവം തോന്നിയിട്ടാകും പറഞ്ഞത്. പക്ഷെ ഞാൻ അവർക്ക് ഒരു കമ്പനി ആകുമല്ലോ അതുകൊണ്ടാണ് ഞായറാഴ്ച എന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഹ്മ്മ്…. എന്തായാലും എനിക്ക് അതുകൊണ്ട് ഗുണമേയുള്ളൂ.

തിരിച്ചു വീട്ടിൽ എത്തി കഴിഞ്ഞ് തുണിയൊക്കെ മാറി, ലാപ്ടോപ്പും എടുത്ത് ബെഡിലേക്ക്

💬 Comments

View all comments