Chapter Title : ആവണിത്തിങ്കൾ [ആമിയുഗം] [രാജർഷി]
ഇത്തിരി കഴിച്ചോട്ടെ...
ആമി:-അതിന് ഫുഡ് വരണ്ടേ.. വരുമ്പോൾ എനിയ്ക്കും കഴിക്കണം അതിനെന്താ...അനുവാദം ചോദിക്കാൻ...
ഞാൻ തലയിൽ കൈ വച്ച് പോയി....
ഞാൻ:-അതല്ല...ഇത്തിരി ലിക്കർ കഴിച്ചോട്ടെയെന്ന ചോദിച്ച...അല്ലാതെ ഫുഡ് കഴിച്ചാൽ ടെൻഷൻ കുറയോ...
ആമി:-അത് ശരി അപ്പോൾ മോന് ഈ പണിയും ഉണ്ടാരുന്നല്ലേ...
ഞാൻ:-പിന്നെ എനിയ്ക്കിത് തന്നെയല്ലേ ...പണി നി എന്നേലും ഞാൻ കഴിച്ചിട്ട് വന്ന് കണ്ടിട്ടുണ്ടോ...വല്ലപ്പോഴും ഫ്രണ്ട്സുമായി ആണ്ടിലും കൊല്ലത്തിലും കമ്പനി കൂടുമെന്നല്ലാതെ..ഞാൻ കുടിക്കാൻ വേണ്ടി ജീവിയ്ക്കുന്നവനൊന്നുമല്ല...ആമിയ്ക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ടന്നേ..ഞാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു...
ആമി:-അയ്യേ..ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതല്ലേ..എനിയ്ക്കറിയല്ലോ..ഏട്ടൻ കഴിക്കറില്ലെന്നു...വാങ്ങേണ്ട ഞാൻ പറഞ്ഞില്ലല്ലോ...അല്ലെങ്കിലും ഇനി കഴിയുന്നത് വരെ കുടിയും കഴിയ്ക്കലുമൊക്കയല്ലേ..നടക്കൂ...വേറൊന്നും ചെയ്യാനില്ലല്ലോ..ഏട്ടൻ വാങ്ങിക്കോ...പക്ഷെ.....അവൾ സമ്മതിച്ചപ്പോൾ ഞാൻ സന്തോഷത്തോടെയവളുടെ മുഖത്തേയ്ക്ക് നോക്കി...
ഞാൻ:-എന്താ....ഒരു പക്ഷെ....
ആമി:-എനിയ്ക്കും കൂടെ വാങ്ങണം...ഞാൻ ആശ്ചര്യത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു പോയി...
ഞാൻ:-എന്ത്..വിസ്കിയോ...
ആമി:-വിസ്കിയല്ല...ബിയർ...
ഞാൻ:-എടി പെണ്ണേ..ആവശ്യമില്ലാത്ത പണിയ്ക്ക് നിൽക്കേണ്ട...ശീലമില്ലാത്ത ഓരോന്ന് ഒപ്പിച്ചിട്ട്... നമ്മുടെ നാട് കൂടെയല്ലേന്നോർക്കണം.
ആമി:-ഞാൻ കഴിച്ചിട്ടൊക്കെയുണ്ട്..കഴിഞ്ഞ വർഷം കോളേജിൽ നിന്ന് ടൂർ പോയപ്പോൾ...അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു...
ഞാൻ:-അമ്പടി ഭയങ്കരി...നി ആള് കൊള്ളാമല്ലോ...പൂച്ചയെപ്പോലെ നടന്നിട്ട് കയ്യിലിരിപ്പ് ഇതൊക്കെയാണല്ലേ...
ആമി:-പിന്നെ..ഇതെല്ലാം ആണുങ്ങൾക്ക് മാത്രല്ലേ... പാടുള്ളൂ...
ഞാൻ:-അയ്യോ..ഞാനൊന്നും പറയുന്നില്ലേ..ഞാനവളുടെ നേരെ കൈ കൂപ്പിക്കൊണ്ടു പറഞ്ഞു...ആട്ടെ എത്രണം വേണം...ആമി 2 വിരലുകൾ ഉയർത്തിക്കാണിച്ചു...
അതേ..വാങ്ങിച്ചൊക്കെത്തരം കഴിച്ചിട്ടിവിടെങ്ങാനും വാളു വച്ചേക്കരുത്...
ആമി:-പിന്നെ രണ്ട് കുപ്പി ബിയർ കഴിച്ചാൽ വാളു വയ്ക്കല്ലേ...എന്റെ കൂടെ പഠിയ്ക്കുന്ന സാറ ബ്രാണ്ടി വരെ കുടിച്ചിട്ട് പുല്ല് പോലെ നടക്കും പിന്നാണ്...
ഞാൻ:-ഊം...എല്ലാം കൊള്ളാം... കലികാലം അല്ലാതെന്താ പറയ...ഇതൊരു ശീലമാക്കേണ്ട കേട്ടോ...പ്രായമാകുമ്പോൾ വല്ല കുരങ്ങന്റെയും കയ്യിൽ ഏല്പിക്കാനുള്ളതാ ...പറഞ്ഞു നിർത്തിയതും ഡോർബെൽ മുഴങ്ങി...ഞാൻ
💬 Comments
View all comments