0%

Chapter Title : ആവിര്‍ഭാവം [Sethuraman]

Author : Sethuraman Read All Parts 1.3K

അരുണ്‍ന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ഏര്‍പ്പെടുത്തിയത്. രണ്ടാള്‍ക്കും എല്ലാം പുതുമോടിയായിരുന്നു, അതുകൊണ്ടുതന്നെ അവര്‍ തമ്മില്‍ നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ ആയി. ഇന്ത്യയെ കണ്ടിട്ടില്ലാത്ത കിമൂറയും ആദ്യമായി ജപ്പാനിലെത്തിയ അരുണും അതോടെ അത്മസുഹൃത്തുക്കള്‍ പോലെയായി. ചെറുപ്പത്തിന്‍റെ തിളപ്പില്‍ സംസാരത്തില്‍ പലപ്പോഴും സ്ത്രീ വിഷയവും കടന്നു വന്നു.
തിരികെ പോകുന്നതിന്‍റെ തലേന്ന് രാത്രി ഡിന്നറിനായി ടോക്യോയില്‍ ജിന്‍സ ഏരിയയിലെ ‘കോംകിണി’ എന്ന പ്രസിദ്ധമായ റസ്റ്റ്‌റെണ്ടില്‍ അവര്‍ ഒത്തു കൂടി. കിമുറയുടെ വനിതാ സുഹൃത്ത് ഉണ്ടായിരുന്നു കൂടെ, മിസ്‌.ഇച്ചിക. ഡിന്നറിനോടൊപ്പം അല്‍പ്പം റെഡ് വൈന്‍ കൂടി അകത്താക്കിയപ്പോള്‍ മൂന്നുപേരുടെയും പെരുമാറ്റവും സംസാരവും ചട്ടക്കൂടുകള്‍ക്ക് വെളിയില്‍ വന്നു. ‘ഇച്ചിക’ക്ക് അറിയേണ്ടിയിരുന്നത് കേരളത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും തുല്യര്‍ ആയാണോ കാണുന്നത് എന്നായിരുന്നു. സെക്സിന്‍റെ കാര്യത്തില്‍ പോലും ജപ്പാന്‍ പുരുഷമേല്‍ക്കൊയ്മക്കൊരു ഉത്തമ ഉദാഹരണമാണ് ഇപ്പോഴും പരിപൂര്‍ണ്ണമായി, എന്നായിരുന്നു അവളുടെ പക്ഷം. സംസാരം പുരോഗമിച്ചു, ഇതിനിടക്കെപ്പോഴോ അരുണ്‍ ഒരാഗ്രഹം പ്രകടിപ്പിച്ചു, ടോക്യോയില്‍ ഉണ്ടെന്ന് കേട്ടിട്ടുള്ള ലൈവ് സെക്സ് ഷോ കാണണമെന്ന്. ഡിന്നര്‍ കഴിഞ്ഞ് മൂന്നാളും കൂടിത്തന്നെ അതിന് പോയി. അന്നത്തെ ഷോയുടെ തീം BDSM ആയിരുന്നു, ആണുങ്ങള്‍ രണ്ടാള്‍ക്കും അത് വളരെ ബോധിച്ചു. ബോണ്ടെജ്, ഡോമിനന്സ്, സാഡിസം, മാച്ചോഇസം എന്ന്‍ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വന്യവും തീഷ്ണവും ആയ ലൈംഗിക പ്രവര്‍ത്തികളുടെ രീതി.
ഊതി വീര്‍പ്പിക്കപ്പെട്ട പൌരുഷം, male ego, പല തരത്തില്‍ സ്ത്രീ ശരീരത്തെ ആണിന്‍റെ സംതൃപ്തിക്കായി ഉപയോഗിക്കും എന്ന് അരുണ്‍ അന്ന് കണ്ട് മനസ്സിലാക്കി. മുന്നിലെ സ്റ്റേജില്‍ ഇതെല്ലാം നടക്കുന്നത് ഇചിക്ക-സാന്‍ മിണ്ടാതെയിരുന്നു കാണുകയായിരുന്നു, പക്ഷെ ഇടക്കെല്ലാം കിമുറ അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്നത് അരുണ്‍ കണ്ടു.

💬 Comments

View all comments