Chapter Title : ആവിര്‍ഭാവം [Sethuraman]
പരിഭ്രാന്തയായി കാണപ്പെട്ടു.
ഇതിനിടക്ക് ജിമ്മില്‍ വെച്ചുതന്നെ സേതുരാമനെയും, നല്ലൊരു സന്ദര്‍ഭം കിട്ടിയപ്പോള്‍ അവന്‍ പരിചയപ്പെട്ടു, തന്നെക്കാള്‍ ധാരാളം പ്രായവ്യത്യാസമുള്ള, വളരെ നല്ലൊരു വ്യക്തി എന്നാണ് തോന്നിയത്. ഫിറ്റ്നസ്സിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്ന് ശരീരപ്രകൃതം കണ്ടപ്പോള്‍ മനസ്സിലായി. സേതുരാമന്‍റെ കമ്പനി പാര്‍ട്ണര്‍ ശേഖര്‍ സാര്‍ തന്‍റെ അച്ഛന്‍റെ സുഹൃത്താണ്, എന്നാല്‍ ശേഖര്‍ അങ്കിളിനെ അച്ഛന്‍ കിടപ്പായതിനുശേഷം പിന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്‍, തീര്‍ച്ചയായും വിവരം പുള്ളിയെ അറിയിക്കാം എന്ന് സേതുരാമന്‍ ഏറ്റു. ശേഖര്‍ അങ്കിളിന്‍റെ ഖാസ് ദോസ്ത് ആണ് സേതുരാമനെന്ന് അരുണ്‍ അന്വേഷണത്തിനിടെ അറിഞ്ഞിരുന്നു. തമ്മില്‍ ബിസിനസ് കാര്‍ഡുകള്‍ കൈമാറിയാണ് അന്ന് പിരിഞ്ഞത്.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ സേതുരാമന്‍ വിളിച്ചു, ശേഖര്‍ സാര്‍ അരണിന്‍റെ അച്ഛനെ പഴയകാല പരിചയത്തിന്‍റെ പേരില്‍ ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു, എപ്പോഴെങ്കിലും വീട്ടില്‍ വന്നുകൊള്ളട്ടെ എന്ന് ചോദിക്കാന്‍ പറഞ്ഞു എന്നാതായിരുന്നു ആവശ്യം. കിടപ്പില്‍ ആയശേഷം അച്ഛന്‍ രണ്ടുമൂന്നു ആത്മാര്‍ഥ സുഹൃത്തുക്കളെ അല്ലാതെ, അപൂര്‍വ്വമായെ പഴയ പരിചയക്കാരെ കാണാന്‍ ആഗാഹിക്കാറുള്ളു എന്ന് വിശദീകരിച്ചുകൊണ്ട് തീര്‍ച്ചയായും ശേഖര്‍ സാറിന്‍റെ കാര്യം അച്ഛനോട് ചോദിക്കാം എന്ന് അരുണ്‍ ഏറ്റു. അന്ന് വൈകീട്ട് കാര്യം പറഞ്ഞപ്പോള്‍ അച്ഛന് സന്തോഷമാണ് ഉണ്ടായത്. പണ്ട് ഇടക്കൊക്കെ ക്ലബ്ബില്‍ പോയിരുന്നപ്പോള്‍, പലപ്രാവശ്യം ശേഖര്‍ തന്‍റെ ബ്രിഡ്ജ് കളിക്കുള്ള പാര്‍ട്ണര്‍ ആയിരുന്നു എന്നദ്ദേഹം ഓര്‍മ്മിച്ചെടുത്തു. എത്രയോ തവണ ഡ്രിങ്ക്സ് ഒരുമിച്ച് കഴിച്ചിട്ടുണ്ട്. പിറ്റേന്ന് വൈകിട്ട് തന്‍റെ കൂടെ രണ്ട് ഡ്രിങ്ക് കഴിക്കാന്‍ സൌകര്യപ്പെടുമെങ്കില്‍ വരാന്‍ പറയു എന്ന് പുള്ളി ആവശ്യപ്പെട്ടു.
സേതുരാമനെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ സാധിക്കുമെങ്കില്‍ താങ്കളും കൂടെ വരൂ, കിളവന്മാര്‍ പഴയകാലകഥകള്‍ പറയുമ്പോള്‍ നമുക്ക് മറ്റു വല്ലതും പറഞ്ഞിരിക്കാം എന്ന് കൂട്ടിച്ചേര്‍ക്കാന്‍ അരുണ്‍ മറന്നില്ല, വൈകിട്ട് 7 മണിക്ക്ന്നു പറഞ്ഞുറപ്പിച്ച് അവര്‍ സംഭാഷണം അവസാനിപ്പിച്ചു. അടുത്തനാള്‍ അവരെത്തി, അമ്മ അരുണലക്ഷിയെ പരിചയപ്പെടുത്തിയശേഷം അച്ഛന്‍റെ മുറിയിലേക്കവരെ ആനയിച്ച് അവിടുള്ള സോഫയില്‍ അരുണ്‍ അവരെ ഇരുത്തി. ഏതാനും മിനിട്ടുകള്‍ അവരുടെ കൂടെ ഇരുന്ന്, വൃദ്ധന്മാര്‍ക്കു രണ്ട് ലാര്‍ജ് ബ്ലൂ ലേബല്‍ കൊടുക്കാന്‍ ശങ്കരേട്ടനെ ഏല്‍പ്പിച്ച ശേഷം, സേതുരാമനെ കൂട്ടി അരുണ്‍ വീട്ടിലെ ലൈബ്രറി മുറിയില്‍ പോയി ഇരുപ്പുറപ്പിച്ചു.
💬 Comments
View all comments