Chapter Title : ആവിര്‍ഭാവം 2 [Sethuraman]
സംസാരിക്കാന്‍ ധാരാളം വിഷയങ്ങള്‍ കിട്ടി. തീരെ ബോറടിക്കാതെ, അങ്ങോട്ടേക്ക് എത്തുന്നത് വരെ അവര്‍ ഇടപഴകി. മൊബൈല്‍ നമ്പര്‍ കൈമാറിയിരുന്നതിനാല്‍ വൈകിട്ട് ഹോട്ടലില്‍ നിന്ന് സേതു വിളിച്ച് അനിലിനോടു ഡിന്നറിന് ചെല്ലാന്‍ പറഞ്ഞു. അവിടെത്തെ ബാറിലിരുന്നു തന്നെ ഡ്രിങ്ക്സും ഭക്ഷണവുമെല്ലാമായി അന്നത്തെ ഈവനിംഗ് കുശാലാക്കി. രണ്ടുപേരും അധികം മദ്യം കഴിക്കുന്ന ആളുകള്‍ അല്ലാത്തതിനാല്‍ രണ്ടുമൂന്നു കുപ്പി ബിയര്‍ തന്നെ മതിയായിരുന്നു രണ്ടാള്‍ക്കും കൂടി. ഭക്ഷണവും കഴിഞ്ഞ് സേതുവിന്‍റെ മുറിയില്‍ തന്നെ കിടന്നുറങ്ങി, പിറ്റേന്ന് കാലത്താണ് അനില്‍ തിരികെ ഹോസ്റ്റലിലേക്ക് പോയത്.
അന്നും വൈകീട്ട് അനില്‍ സേതുവിന്‍റെ ഹോട്ടലില്‍ എത്തി, രണ്ടാളും ആഘോഷം ഗംഭീരമാക്കി, കാരണം പിറ്റേന്ന് സേതു തിരികെ കൊച്ചിയിലേക്ക് പോവുകയാണ്. വിവരങ്ങളൊക്കെ അപ്പപ്പോള്‍ കാമിനിയും അറിയുന്നുണ്ടായിരുന്നു.
തിരികെ കൊച്ചിയിലേക്ക് പുറപ്പെടുന്നതിനു തലന്നുരാത്രി ഭക്ഷണം കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ സേതുരാമന്‍ വാട്സപ്പില്‍ വീഡിയോ കാള്‍ ചെയ്ത് അനിലിനെ പരിചയപ്പെടുത്തി, കാമിനിയുടെ സൌന്ദര്യം കണ്ട് അനില്‍ ഭ്രമിക്കുകയും, വ്യക്തമായി സേതുവിന് അത് മനസിലാവുകയും ചെയ്തു.
സേതുരാമന്‍ കൊച്ചിയിലെത്തിയിട്ടും അനിലുമായുള്ള സുഹൃദ്ബന്ധം തുടര്‍ന്നു. ആദ്യത്തെ ആഴ്ചയില്‍ രണ്ടുമൂന്നു പ്രാവശ്യം ഫോണില്‍ സംസാരിച്ച അവര്‍, തൊട്ടടുത്ത ആഴ്ച അത് ദിനവും എന്നാക്കി ഉയര്‍ത്തി. മിക്കവാറും രാത്രി ഒരെട്ടുമണി ആകുമ്പോള്‍ ആരെങ്കിലും ഒരാള്‍ മറ്റേയാളെ വിളിക്കുന്നത് പതിവായി. കൂടുതലും വീഡിയോ കോളുകള്‍ ആയി തുടങ്ങിയപ്പോള്‍ കാമിനിയും പങ്കു ചേര്‍ന്നു.
അവളുണ്ടെങ്കില്‍ സംസാരിക്കാന്‍ അനിലിനൊരു പ്രത്യേക ഉഷാറുമാണ് സംഗതി എന്താണെന്ന് വച്ചാല്‍, കാമിനി ധാരാളം വര്‍ത്തമാനങ്ങള്‍ പറയുകയും കളിതമാശകള്‍ ഉരുവിടുകയും ഒക്കെ ചെയ്യും, കൂടെ കുറച്ച് പഞ്ചാരയും. മിക്കാവാറും സേതുവും കാമിനിയും ബെഡ്ഡില്‍ ഒരുമിച്ചിരുന്നാവും അവനെ വീഡിയോ
💬 Comments
View all comments