0%

Chapter Title : ആവിര്‍ഭാവം 3 [Sethuraman]

Author : Sethuraman Read All Parts 1.4K

കളിയും കഴിഞ്ഞ് അന്ന് കിടന്നുറങ്ങി. ഇതിനെത്തുടര്‍ന്നാണ് അരുണും സേതുരാമനും തമ്മില്‍ സംസാരിക്കുന്നതും, പരിചയപ്പെട്ടതും സേതുരാമന്‍ ശേഖര്‍സാറിനെയും കൊണ്ട് അരുണിന്റെ അച്ഛനെ കാണാന്‍ പോയതും എല്ലാം.
വിവരങ്ങള്‍ അപ്പപ്പോള്‍ കാമിനിയെ സേതു അറിയിച്ചിരുന്നു, അതാണ്‌ ഭര്‍ത്താവിന്‍റെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയപ്പോള്‍ അവള്‍ അരുണിന് മെസേജ് അയച്ചത്.
ദി കണെക്റ്റ്
അരുണ്‍മാധവിന്‍റെ മൂന്നാര്‍ യാത്രക്ക് പിറ്റേന്ന്, അവനും കാമിനിയും രാവിലെ മുതല്‍ ഇരുട്ടുന്നത് വരെ ജോലിത്തിരക്കില്‍ ആയിരുന്നു. അന്ന്‍ രാത്രി കിടപ്പറയില്‍ ഒതുങ്ങിയപ്പോഴാണ് കാമിനി വീണ്ടും അരുണ്‌മായി ചാറ്റിനു ശ്രമിച്ചത്. സേതു ഒരു ക്ലയന്‍റെമൊത്തു ഡിന്നര്‍ ഉണ്ടായിരുന്ന കാരണം വീട്ടില്‍ എത്തിയിരുന്നില്ല. ആദ്യത്തെ “ഹായ്” ക്ക് തന്നെ അരുണ്‍ മറുപടി കൊടുത്തു. അധികം താമസിയാതെ വളരെ ഫ്രീയായി അവര്‍ തമ്മിലുള്ള ചാറ്റ് ഒഴുകാന്‍ തുടങ്ങി.
നല്ല സുഹൃത്തുക്കളെ പോലെ അവര്‍ ചില തമാശകള്‍ പങ്കുവെച്ചും ജിമ്മിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ച് സമയം കളഞ്ഞു. ഇടക്ക് പക്ഷെ ഒരു ചെസ്സ്‌ കളിയുടെ ചാരുതയോടെ ഇരുവരും അന്യോന്ന്യം വ്യക്ത്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. ഒരു അണ്‍കംഫര്‍ട്ടബള്‍ സോണ്‍ എത്താതിരിക്കാന്‍, സംസാരം അതിരു വിടരുതെന്ന് നിര്‍ബന്ധമുള്ള പോലെ പക്ഷെ രണ്ടാളും ലിമിറ്റ് പുലര്‍ത്തി. എന്താണ് ഇരുവര്‍ക്കും ആവശ്യം എന്ന് വിട്ടുപറയാത്ത ഒരു കളി.
നാണത്തിന്‍റെ അതിര്‍ വരമ്പുകളോട് കൂടിയ കാമിനിയുടെ ചാറ്റ് വളരെ ഹൃദ്യമായിരുന്നു. കുസൃതിയോടെയുള്ള ഒരു തരം പഞ്ചാര നിറച്ച എഴുത്ത്. അരുണ്‍ അത് വളരെയധികം ആസ്വദിച്ചു. അന്ന് അവന്‍ സമയം ശ്രദ്ധിക്കുന്നതിന് മുന്നെത്തന്നെ അവര്‍ തമ്മിലുള്ള ചാറ്റ് ഒരു മണിക്കൂര്‍ പിന്നിട്ടു. അവര്‍ തമ്മില്‍ ചില കുടുംബ ഫോട്ടോകളും തങ്ങളുടെ

💬 Comments

View all comments