0%

Chapter Title : ആവിര്‍ഭാവം 3 [Sethuraman]

Author : Sethuraman Read All Parts 895

അവരുടെ വീട്ടില്‍ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ വരണമെന്ന്. മകന്‍ കൂടി അമ്മയുടെ പക്ഷം ചേര്‍ന്നപ്പോള്‍, കാമിനിക്ക് സമ്മതിക്കെണ്ടിയും വന്നു.
ഉടന്‍ തന്നെ അരുണ്‍ വീട്ടില്‍ വിളിച്ച് ശങ്കരേട്ടനോട് എല്ലാം അടുക്കളയില്‍ സഹായത്തിനുള്ള സ്ത്രീയോടൊത്ത് കൈകാര്യംചെയ്യാന്‍ ഏല്പിച്ചു. അതോടെ സേതുവും കുടുംബവും തൊഴാനായി ക്ഷേത്രത്തിനകത്തെക്ക് നടന്ന്തുടങ്ങിയപ്പോള്‍, “മുത്തശ്ശിയും കൂടെ വരൂ” എന്ന വേണിയുടെ ആവശ്യത്തിനു വഴങ്ങി അരുണലക്ഷ്മിയും കൂടെക്കൂടി. അവര്‍ വരുന്ന വരെ കാത്തിരിക്കാന്‍ അരുണ്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
തൊഴുത് കഴിഞ്ഞ് എത്തിയവര്‍ വാണിയും രണ്ട് അമ്മൂമ്മമാരും ബെന്‍സില്‍ കയറിയപ്പോള്‍ യുവതികള്‍ സേതുരാമനൊപ്പം കൂടി, അരമണിക്കൂര്‍ ദൂരെയുള്ള അരുണിന്‍റെ വീട്ടിലക്ക് അവര്‍ പുറപ്പെട്ടു. കാറില്‍ കയറിയപ്പോള്‍ ചേച്ചി അനുജത്തിയോടു ചോദിച്ചു, “എന്താടി, വല്ലാത്ത ഒരിളക്കം പെണ്ണിന്?” മറുപടി ഉടനെ എത്തി, “ഞാനിവിടെ പുരനിറഞ്ഞു നില്‍ക്കുകയല്ലേ, ചുള്ളന്മാരെ കണ്ടാല്‍ എങ്ങിനെയാണ് ചേച്ചി ഇളകാതിരിക്കുക.” ഇത് കേട്ടു സേതുവും കാമിനിയും ആര്‍ത്തു ചിരിച്ചു. മന്ദഹാസം ഉള്ളിലൊതുക്കി യാമിനി തുടര്‍ന്നു, “അതും ഒരു ഒന്നൊന്നര ആണ് തന്നെ അയാള്‍, അല്ലെ?”
കാമിനിയും അനുജത്തിയും തമ്മില്‍ നല്ല പ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഗിരിജമ്മക്ക് കാമിനിയ്ക്ക് ശേഷം എത്രയോ മിസ്‌ കാരേജുകള്‍ ഉണ്ടായ ശേഷം കിട്ടിയ കുട്ടിയാണ് യാമിനി. അതുകൊണ്ട് ലാളിച്ച് വഷളാക്കിയാണ് ഇപ്പോള്‍ BTech രണ്ടാം വര്‍ഷം പഠിക്കുന്ന അവളെ വളര്‍ത്തിയത്‌. അവളുടെ അച്ഛന്‍ മരിച്ചതോടെ അതു വര്‍ദ്ധിച്ചു. ചേച്ചിയും ഭര്‍ത്താവും അവളെ സ്വന്തം മകളെ പോലെയാണ് നോക്കിയിരുന്നത്. അതിന്‍റെയൊക്കെ അഹങ്കാരവും അവളിലുണ്ടായിരുന്നു. പക്ഷെ അവളുടെ നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും. എന്തും തുറന്ന് തങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ അവള്‍ക്ക് കൊടുത്തിരുന്നു.
അരുണിന്‍റെ

💬 Comments

View all comments