Chapter Title : ആവിര്‍ഭാവം 9 [സേതുരാമന്‍] [Climax]
ഇത് കേട്ടൊടനെ, ഷംന അരുണിനെ നോക്കി, “താങ്ക്യൂ സാര്‍, വളരെയധികം നന്ദിയുണ്ട്, ഞാന്‍ വന്നോളാം,” എന്ന് പറഞ്ഞു.
അരുണ്‍ ഒന്ന് മന്ദഹസിച്ചശേഷം പറഞ്ഞു, “ഷംന, ഇന്നിവിടെ നടന്ന കാര്യങ്ങള്‍ നമ്മളല്ലാതെ അഞ്ചാമത് ഒരാള്‍ അറിയാന്‍ ഇട വരരുത്. അതിനുള്ള ഒരു പ്രതിഫലം കൂടിയാണ് എന്‍റെ ഓഫര്‍. തെറ്റിദ്ധാരണ വേണ്ട, ഞാന്‍ ഒരിക്കലും തന്നെ മുതലെടുക്കാന്‍ വരില്ല. എനിക്കതിന്‍റെ ആവശ്യവും ഇല്ല. ജോണ്‍സന്‍ആണ് ഈ കമ്പനിയുടെ ഡയറക്ടര്‍, കുട്ടി അയാള്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പിന്നെ മറ്റൊരു കാര്യം, നിങ്ങള്‍ മൂന്നു പേരും ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആയി ഉടന്‍ തന്നെ മാറും, അതിനുള്ള പേപ്പര്‍ വര്‍ക്ക് ഞാന്‍ ഓഫീസില്‍ എത്തിയാല്‍ തുടങ്ങും.”
“ഡാ .... നീ ഇത് എന്ത് ഭാവിച്ചാണ്, എന്തൊക്കെയാണ് പറയുന്നത്? എനിക്കും, കാമിനിക്കും ......,” സേതു പ്രതിഷേധം തുടങ്ങിയപ്പോഴെക്ക് അരുണ്‍ ഇടക്ക് കേറി, “ചേട്ടാ .... അല്‍പ്പം കൂടി ക്ഷമിക്കണം. നമുക്ക് വല്ലതും ഭക്ഷണം കഴിച്ച്, ഈ കുട്ടി ഇരുട്ടാവുന്നതിന് മുന്നേ തിരികെ പോട്ടെ, എന്നിട്ട് ഇതിലും കൂടുതല്‍ നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനിക്കനുമുണ്ട്,” വാദപ്രതിവാദങ്ങള്‍ക്ക് അരുണ്‍ തട ഇട്ടുകൊണ്ട് പറഞ്ഞു.
പിന്നെ ഷംനയുടെ നേരെ തിരിഞ്ഞ് തുടര്‍ന്നു, “സേതുച്ചേട്ടന്‍ എന്‍റെ സ്വന്തം ജേഷ്ഠന്‍ തന്നെയാണെന്ന് കരുതിക്കോളൂ, അതുകൊണ്ട് പറയുകയാണ്. അദ്ദേഹം കുട്ടിയുടെ ഭാവി തകര്‍ത്തു എന്നൊരിക്കലും ചിന്തിക്കാതിരിക്കാന്‍ കൂടിയാണ് ഇതെല്ലാം. ഒരു കാരുണ്യവും ആരുടേയും പക്കല്‍ നിന്ന് തേടാതെ ഷംനക്ക് ഇനി ജീവിക്കാന്‍ പറ്റണം, അതെന്‍റെ കൂടി ആവശ്യമാണ്. അന്തസ്സായി തനിക്ക് ജോലിചെയ്തു ജീവിക്കാന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു എന്നതിലപ്പുറം ഞാന്‍ ഒന്നും
💬 Comments
View all comments