Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]
പരിചയപ്പെടുത്തി.
കാമിനിയെ ജിമ്മില്‍ കണ്ടിട്ടുണ്ട്, “ഐ വുഡ് ലൈക് ടു മീറ്റ് ഹെര്‍,” നേരില്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്, എന്ന് അരുണ്‍ പറഞ്ഞപ്പോള്‍ സേതുരാമന്‍റെ കണ്ണിലുയര്‍ന്ന തിളക്കം അവന്‍ ശ്രദ്ധിച്ചു. അവളും ഒരു ഇന്‍റ്റീറിയര്‍ ഡെക്കറേഷന്‍ firm-ല്‍ കണ്‍സള്‍റ്റണ്ട് ആയി ജോലി ചെയ്യാറുണ്ട് എന്ന് കേട്ടപ്പോള്‍ പൊടുന്നനെ അവനൊരു ചിന്ത തോന്നി, തന്‍റെ കോര്‍പ്പ്റേറ്റ് ഓഫീസില്‍ ഒരു റീ-ഡെക്കറേഷന്‍ പ്രൊജക്റ്റ് ആലോചിച്ചാല്‍ അവളെ അടുത്ത് സംസാരിക്കാന്‍ കിട്ടുമെന്ന്. പിന്നെ ഡിസ്ക്കഷന്‍ അതിനെക്കുറിച്ചായി.
കാമിനിയോട് ഈ കാര്യം സംസാരിക്കാമെന്ന് സേതുരാമന്‍ ഏറ്റു. അതിനിടെ അമ്മ അച്ഛനെ ശ്രദ്ധിക്കാനുള്ള കാര്യം ഓര്‍മ്മിപ്പിച്ചതോടെ അവര്‍ സംസാരം നിര്‍ത്തി അകത്ത് വൃദ്ധന്മാരുടെ അടുത്തേക്ക് നീങ്ങി. താമസിയാതെ ശേഖറിനെയും കൊണ്ട് സേതു യാത്ര പറഞ്ഞ് പോവുകയും ചെയ്തു. അടുത്തൊരു ദിവസം, കാമിനി വര്‍ക്ക് ചെയ്യുന്ന കമ്പനിയിലെ ബിസിനെസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ അരുണിനെ വന്നു കണ്ട് ബന്ധപ്പെട്ട ആള്‍ക്കാരുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തു. പക്ഷെ പ്രൊജക്റ്റ് കണ്‍സള്‍റ്റന്റ് എന്ന നിലക്ക് കാമിനിയുടെ പങ്കാളിത്തം തുടങ്ങാന്‍ ഇനിയും വളരെ സമയമെടുക്കും എന്ന്‍ മനസ്സിലാക്കികൊണ്ട് അവന്‍ കാത്തിരുന്നു.
സേതുരാമന്‍ അച്ഛനെ കാണാന്‍ ശേഖറുമായി വീട്ടിലേക്ക് വരുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയായിരുന്നു അരുണ്‍ ഒരു ദിവസം കാമിനിയെ ജിമ്മില്‍ രാവിലെ കണ്ടതും തന്‍റെ ബിസിനസ് കാര്‍ഡ് കൊടുത്തതും. അന്ന് അവളില്‍ കണ്ട പരിഭ്രമവും ആകാംക്ഷയും അവന് ഒരു കാര്യം ഉറപ്പിച്ചുകൊടുത്തു, തനിക്ക് അവളോട് തോന്നിയ പോലെ, അത്രയും ഇല്ലെങ്കില്‍ പോലും, അവള്‍ക്ക് തന്നോടും ഒരു ആകര്‍ഷണം തോന്നിയിട്ടുണ്ട്. ആദ്യമായൊരാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് അനുഭവിക്കുന്ന ഒരു കോളേജ് കുമാരിയുടെ വെപ്രാളമായിരുന്നു അവന്
💬 Comments
View all comments