Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]
പിടിച്ചു നിന്നു. സൂര്യന്‍ ഉയര്‍ന്ന് വന്നപ്പോള്‍, സേതു ഇറക്കി വെച്ചിരുന്ന ബാക്ക് പാക്കില്‍ നിന്ന് കയ്യില്‍ കരുതിയ ഷീറ്റെടുത്ത് ഏതാണ്ട് നിരപ്പായ ഭാഗത്ത് വിരിച്ച്, ചായ കരുതിയ ഫ്ലാസ്ക്കും ബിസ്കറ്റ് പാക്കുകളും നിരത്തി വെച്ചു.
മൂവരും വിരിപ്പില്‍ ഇരിപ്പുറപ്പിച്ചതോടെ, സേതുരാമന്‍ ഫ്ലാസ്ക്കിന്‍റെ അടപ്പില്‍ ചായ ഒഴിച്ച് കാമിനിക്ക് നല്‍കി, “കപ്പുകള്‍ എടുക്കാന്‍ മറന്നു” അയാള്‍ പറഞ്ഞു. കാമിനി ആസ്വദിച്ച് ചൂടാറാന്‍ അതില്‍ ഒന്ന് രണ്ടാവര്‍ത്തി ഊതിയശേഷം ഒരു സിപ്പെടുത്ത് ചായ അതങ്ങിനെ അരുണിന് കൈമാറി. ഒന്നന്ധാളിച്ച് അര സെക്കണ്ട് തരിച്ചിരുന്ന ശേഷം അവന്‍ അത് വാങ്ങി, കാമിനി ചെയ്തപോലെ ഒന്നുരണ്ടാവര്‍ത്തി ഊതി ഒരു സിപ്പെടുത്ത് അടപ്പ് സേതുവിന് കൊടുത്തു. രണ്ട് റൌണ്ട് ആയപ്പോള്‍ സേതു അതില്‍ വീണ്ടും ചായ നിറച്ചു, ഇതിനിടെ ബിസ്കറ്റ് പാക്കറ്റ് തുറന്ന്‍ അവര്‍ അതും കഴിക്കാന്‍ തുടങ്ങി.
സംസാരം ഇതിനിടെ കാര്യമായി പുരോഗമിക്കുന്നുണ്ടായിരുന്നു. ഒരു ഇടവേള വന്നപ്പോള്‍, അരുണ്‍ പറഞ്ഞു, “എനിക്ക് രണ്ടാളോടും വളരെ സീരിയസ്സായി ഒരു കാര്യം സംസാരിക്കാനുണ്ട്, പറഞ്ഞോട്ടെ?” സേതു ഉടനെ പറഞ്ഞു “ബൈ ഓള്‍ മീന്‍സ്.” കാമിനിയും പറഞ്ഞു “അതിനെന്താ, പറയൂ.” ഒന്നാലോചിച്ച ശേഷം അരുണ്‍ തുടങ്ങി, “ഞാന്‍ ഒന്നും ഷേര്‍ ചെയ്യാതെയാണ് എന്‍റെ ജീവിതത്തില്‍ ഇത് വരെ വളര്‍ന്നു വന്നത്. അതിന്‍റെ ഒരു ആവശ്യം വന്നില്ലെന്ന് തോന്നുന്നു, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടായില്ലെന്ന് വേണമെങ്കില്‍ പറയാം. ഇന്നലത്തോടെ പക്ഷെ എന്‍റെ പല സ്വഭാവങ്ങളിലും മാറ്റം വരാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ കണ്ടിരുന്ന ജീവിതത്തിന് കുറെ ഏറെ റിവിഷന്‍സ് ആവശ്യമുണ്ടെന്നൊരു തോന്നല്‍ ഇപ്പോളുണ്ട്. ഇപ്പോള്‍ തന്നെ ഉദാഹരണത്തിന്, നിങ്ങള്‍ ശ്രദ്ധിച്ചോ
💬 Comments
View all comments