Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]
ജീവിക്കാന്‍ പറ്റണം, അതെന്‍റെ കൂടി ആവശ്യമാണ്. അന്തസ്സായി തനിക്ക് ജോലിചെയ്തു ജീവിക്കാന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു എന്നതിലപ്പുറം ഞാന്‍ ഒന്നും ഇവിടെ ചെയ്യുന്നില്ല.”
അതും പറഞ്ഞ്, അവന്‍ കാമിനിക്ക് നേരെ തിരിഞ്ഞ് തുടര്‍ന്നു, “ചേച്ചി, നമുക്ക് ഉള്ളതെല്ലാം കൂടി തട്ടിക്കൂട്ടി എന്തെങ്കിലും ചൂടാക്കി കഴിച്ചാലോ? നല്ല വിശപ്പ് തുടങ്ങി.” അത് കേട്ടതോടെ നാലുപേരും വീട്ടിനുള്ളിലേക്ക് തിരിഞ്ഞു.
ഭക്ഷണം കഴിഞ്ഞ് അധികം താമസിയാതെ ഷംന മൂന്ന് പേരോടും യാത്ര പറഞ്ഞ് തിരികെ പോയി. കാമിനിയും സേതുരാമനെയും ആലിംഗനം ചെയ്ത ശേഷം ഇനി അരുണിനോട് എങ്ങിനെ യാത്ര പറയണം എന്നറിയാതെ നിന്ന അവളെ, അരുണ്‍ തോളില്‍ പിടിച്ച് അണച്ച് നെറുകില്‍ ഒരു ചുംബനവും കൊടുത്താണ് വിട്ടത്. താമസിയാതെ അവളുടെ വട്സാപ്പില്‍ സേതു പുതിയ ജോലിയുടെ വിവരങ്ങളും മറ്റും അയക്കും എന്നൊരു വാഗ്ദാനം അവന്‍ കൊടുത്തു.
അവള്‍ പോയതോടെ മൂവരും അല്‍പ്പം വിശ്രമിക്കാനായി മുറികളിലേക്ക് പോയി, അരുണ്‍ തനിച്ചും, കാമിനിയും സേതുവും ഒരുമിച്ചുമാണ് ഉറങ്ങിയത്. സന്ധ്യയായിട്ടാണ് പിന്നെ അവര്‍ കുളിച്ച് ഫ്രഷ് ആയി ലിവിംഗ് റൂമില്‍ ഒത്തു കൂടിയത്. ഇതിനിടെ ഷംന റിസോര്‍ട്ടിലെ ജീവനക്കാര്‍ വശം അവര്‍ക്ക് രാത്രിക്കുള്ള ഭക്ഷണം കൊടുത്തയച്ചിരുന്നു, സേതുവിന്‍റെ നിര്‍ദ്ദേശമനുസരിച്ച്. അതിരാവിലെ തിരികെ നാട്ടിലേക്ക് പോകാം എന്ന തീരുമാനത്തോടെ അവര്‍ ഓരോ ഡ്രിങ്ക് എടുത്ത് പുറത്തെ ചെറു മഞ്ഞില്‍ ചെന്നിരുന്നു.
“നേരത്തെതിന്‍റെ ബാക്കി കേള്‍ക്കണ്ടേ,” എന്ന ആമുഖത്തോടെ അരുണ്‍ തന്നെ ആ ടോപ്പിക്ക് വീണ്ടും എടുത്തിട്ടു. വീഞ്ഞും വോഡ്കയും മൊത്തിക്കൊണ്ട് മറ്റു രണ്ടു പേര്‍ കേള്‍ക്കാന്‍ ഇരുന്നു.
“എന്നെ സംബന്ധിച്ചടത്തോളം നമ്മള്‍ ഇനി അത്മാര്‍ത്ഥ സുഹൃത്തുക്കള്‍ മാത്രമാണ്.
💬 Comments
View all comments