0%

Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]

Author : Sethuraman Read All Parts 4.7K

ശേഷം അവള്‍ എഴുതി, “ഇന്നലത്തെ കാര്യം ഞാന്‍ കുറെ ആലോചിച്ചു, ചേട്ടനുമായിട്ടു സംസാരിക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഞങ്ങള്‍ വര്‍ഷങ്ങളായി. എന്നിട്ടും ഞങ്ങള്‍ക്ക് തോന്നി ജീവിതത്തിന്‍റെ പുതിയ അതിര്‍വരമ്പുകള്‍ അന്വേഷിച്ച് നോക്കണമെന്ന്. ഫാന്ടസികള്‍ യാഥാര്‍ത്ഥ്യമാക്കിനോക്കണമെന്ന്. ഭ്രാന്ത് എന്നല്ലാതെ ഈ ശ്രമത്തെ എന്ത് വിളിക്കണം എന്ന് പോലും ഇപ്പോഴും എനിക്കറിയില്ല.”

അരുണ്‍ മറുപടി അയച്ചു “നമ്മള്‍ ഏതാണ്ട് സമപ്രായക്കാരാകും എന്ന്തോന്നുന്നു. പക്ഷെ നിന്നെക്കാള്‍ ലോകപരിചയം എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇരുപത്തിരണ്ടു് ഇരുപത്തിമൂന്ന് വയസ്സായപ്പോള്‍ വളരെ വലിയൊരു ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. വീഴാതെ ഇവിടെ വരെ എത്തി. കുറെ ഏറെ ലോകം കണ്ടു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് പക്ഷെ എനിക്ക് തോന്നുന്നത്, എന്നെ കുറേക്കൂടി നല്ലൊരു മനുഷ്യനാകാന്‍ അവ സഹായിക്കുകയാണ് ചെയ്തത് എന്നാണ്. കാമിനിക്കും അത് പോലെ നാശത്തിലെക്കൊന്നും വീഴാതെ ആഗ്രഹങ്ങളും ഫാന്റ്റസികളും നിറവേറിക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ആവും.

ആവശ്യത്തിനുള്ള സ്പേസ് തരാനും, കൂടെ നിന്ന് സംരക്ഷണം നല്‍കാനും, ചിറക് വിടര്‍ത്തി പറക്കാനുള്ള പ്രോത്സാഹനവും ധൈര്യവും തരാനും, നിന്നെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളി തനിക്കുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? ഏതായാലും എന്‍റെ ജീവിതാവസാനം വരെ എന്ത് സപ്പോര്‍ട്ട് വേണമെങ്കിലും എന്നോടും സംസാരിക്കാം, അത്രയധികം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. പിന്നെ നമ്മള്‍ ഈ കാണിക്കുന്നതൊക്കെ ഭ്രാന്താണ് എന്ന് എനിക്കൊട്ട് അഭിപ്രായമില്ലതാനും.”

“എനിക്കറിയാം കാമുകാ, ഇതൊരു പാസ്സിംഗ് ഫാന്‍സി ആണെന്ന്, ഇതില്‍ നിന്ന് കരകേറി നമ്മള്‍ രണ്ടാളും കുറെക്കുടെ പക്വതയും സഹിഷ്ണുതയും ഉള്ള മനുഷ്യരായി താമസിയാതെ മാറുമെന്ന്. നീ വീട്ടുകാര്‍ ആശിക്കുന്ന പോലെ ഒരു

💬 Comments

View all comments