0%

Chapter Title : ആയിഷ [അൻസിയ]

Author : അൻസിയ Read All Parts 13.6K

ചിലപ്പോഴേക്കെ ഉള്ള ഉപ്പാടെ നോട്ടം കണ്ടാൽ ചൂളി പോകുന്നത് അവൾ ശ്രദ്ധിച്ചു..... അങ്ങനെ ഒരു കണ്ണുകൊണ്ട് ഉപ്പ തന്നെ കാണില്ല എന്നവൾ ഉറച്ചു വിശ്വസിച്ചു....

ഉമ്മ വന്നപ്പോൾ ആയിഷ ഉപ്പ പോയ കാര്യം പറഞ്ഞു....

"നിനക്ക് സ്വർണ്ണം തരണം എന്ന് അങ്ങേർക്ക് വല്യ വാശി..... ഞാൻ പറഞ്ഞതാ അവരൊന്നും ചോദിച്ചിട്ടില്ലല്ലോ പിന്നെയെന്തിനാ ഈ കടമാക്കുന്നതെന്ന്.... "

"ഉമ്മാക്ക് അല്ലെങ്കിലും അസൂയായ...."

"എന്നിക്കെന്തിന് അസൂയ നീ പോയാൽ അനുഭവിക്കാനുള്ളത് ഞാനല്ലേ...."

"എന്ത് അനുഭവിക്കുന്നത്... ????

"കടക്കാർ വീട്ടിലേക്ക് വരുന്നത് തന്നെ..."

സ്വന്തം മോളായിട്ടും ഉമ്മാക്ക് തന്നോടുള്ള സമീപനം ആയിഷാക്ക് ഏറെ വിഷമം ഉള്ളതാക്കി.... ഇത് പോലെയാണ് ഉപ്പാടെ പെരുമാറ്റവും എങ്കിൽ തന്റെ കാര്യം കഴിഞ്ഞത് തന്നെ...... ഉമ്മാട് പിന്നെ സംസാരിക്കാൻ നിൽക്കാതെ ആയിഷ മുറിയിലേക്ക് പോയി....... തന്റെ വരും കാല ചെക്കനെ ഓർത്തവൾ ബെഡിലേക്ക് മറിഞ്ഞു.... തന്നെക്കാൾ 10 വയസ്സോളം കൂടുതലുണ്ട് ബഷീർക്കാക്ക് എന്നാലും സാരമില്ല ജീവിതത്തിൽ സന്തോഷം ഉണ്ടായാൽ മതി .... ഓരോന്ന് ഓർത്തു കിടന്നവൾ ചെറിയ മയക്കത്തിലേക്ക് വഴുതി വീണു..........

ഉമ്മായുടെയും ഉപ്പയുടെയും ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ആയിഷ എണീറ്റത്..... പതിയെ ചെവിയോർത്തപ്പോൾ തന്നെ കുറിച്ചാണ് സംസാരം എന്നവൾക്ക് മനസ്സിലായി.....

"എന്റെ നഫീസ നീയൊന്ന് പതുക്കെ പറ ... ആകെയുള്ള ഒരു മോളല്ലേ ആയിഷ.... അവൾക്ക് നമ്മൾ ഒന്നും കൊടുത്തില്ലെങ്കിൽ പിന്നെ ആർക്ക് കൊടുക്കും.....????

"കൊടുക്കേണ്ട എന്ന് ഞാൻ പറഞ്ഞോ.... എന്തിന് പൈസ ഇല്ലാത്ത ഈ സമയത്ത് ഇത്രയും സ്വർണ്ണം കൊടുക്കുന്നത്.....???

"അത് ഞാൻ നോക്കിക്കോളാം നീയൊന്ന് മിണ്ടാതിരിക്ക്...."

"എന്താന്ന് വെച്ചാ ആയിക്കോ ...."

ഇതെല്ലാം

💬 Comments

View all comments