0%

Chapter Title : ആയിഷയാണ് എന്റെ മാലാഖ [Olam]

Author : Olam Read All Parts 1.6K

അവൾ തിരികെ വരാൻ വേണ്ടി അല്ല പോയത് എന്ന് അവൾ പോയതിന് ശേഷം ആണ് മനസ്സിലായത് നാട്ടിൽ ചെന്ന് 2 ദിവസം കഴിഞ്ഞപ്പോളേക്കും ഞങ്ങൾ തമ്മിൽ ഫോണിലൂടെ വഴക്ക് പിടിച്ചു അതിൽ പിടിച്ചു അവൾ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കി എന്നെ വേണ്ട എന്ന് വരെ പറഞ്ഞു ഒരുപാട് തവണ പലരും പറഞ്ഞിട്ട് അവൾ കേട്ടില്ല കാരണം അവൾ കാമുകന്റെ അടുത്തേക്ക് പോവാൻ വേണ്ടിയായിരുന്നു ഇത്രേം നാൾ എന്റെ അടുത്ത്

നിന്നത് അവൻ സെറ്റ് ആയപ്പോൾ അവൾ എന്നെ ഒഴിവാക്കി പോയതാണ് എന്ന് പിന്നീട് ആണ് ഞാൻ അറിയുന്നത് പോയതിന് ശേഷം ഇന്നിക്കി നേരെ ഒരുപാട് കുറ്റങ്ങൾ ചാർത്തി തന്നിട്ടാണ് അവൾ പോയത്. കല്യാണം ഉറപ്പിച്ചപ്പോൾ പോലും അവനോട് സംസാരിക്കുന്നതും കല്യത്തിന് ശേഷം നാട്ടിൽ പോയതും അവനെ കാണാൻ ആണ് എന്ന് ഞാൻ പിന്നീട് ആണ് അറിഞ്ഞത് പക്ഷെ അവളോട് ഉള്ള സ്നേഹം കൊണ്ട് ഞാൻ ഒരുപാട്

വേദനിച്ചു എല്ലാം മറന്ന് തിരികെ വിളിച്ചിട്ടും അവൾ കുറ്റങ്ങൾ ചുമത്തി വീട്ടുകാരെ പറ്റിച്ചു എന്നെ ഒഴിവാക്കി. പഠിക്കാൻ വേണ്ടി പോവുകയാണ് എന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചു അവൾ അവന്റെ അടുത്തേക്ക് പോയി പിന്നീട് എന്റെ ഫ്രണ്ട്സ് വഴിയാണ് ഞാൻ പലതും അറിഞ്ഞത് അതിന് ശേഷം എന്റെ ജീവിതം കളയരുത് എന്ന് കരുതി ഞാൻ വേറെ കല്യാണം കഴിച്ചു... അതോടെ ആ അധ്യായം അവിടെ തീർന്നു..

അടുത്ത പാർട്ടിൽ അവളുടെ ഫ്ലാഷ് ബാക്ക് പറയാം...

കഥ ഇഷ്ട പെട്ടാൽ കമന്റിൽ അറിയിക്കണം അപ്പോൾ അടുത്ത ഭാഗത്തിൽ പറയണം എന്ന് പറഞ്ഞു കൊണ്ട്

💬 Comments

View all comments