Chapter Title : ആയുരാഗ്നി 2 [The Erotic Writer]
ഡ്രെസ്സിൽ ആദ്യമായി കാണുകയാണ് അമ്മമാരെ.
"എന്താടാ ഇങ്ങനെ അന്തം വിട്ടു നിക്കുന്നെ.."
"അല്ല പെണ്ണുമ്പിള്ളമാരെ നിങ്ങക്ക് 18 വയസുള്ള രണ്ടു മക്കളുള്ളതല്ലേ ആ വിചാരമെങ്കിലും വേണ്ടേ ഒരുങ്ങുമ്പോ ഇതിപ്പോ നിങ്ങളെ കണ്ടാൽ ഞങ്ങടെ ചേച്ചിമാരാന്നു പറയുവല്ലോ...."
" അസൂയക്കും കുശുമ്പിനും മരുന്നിതുവരെ കണ്ടു പിടിച്ചിട്ടില്ലാത്തോണ്ട് ഞങ്ങൾ ഇതങ്ങു ഷമിച്ചൂട്ടോ 18 വയസായ മക്കളെ... "
"എന്താ ഇവിടെ അമ്മേം മക്കളും കൂടി..?"
" ഒന്നുമില്ലച്ചാ ചിലർക്കൊക്കെ ഞങ്ങടെ സൗന്ദര്യത്തിൽ അസൂയ ഞങ്ങൾ 18 വയസുള്ള മക്കള് ഉള്ള പോലെ ഒരുങ്ങിയ മതി പോലും... "
" അതെന്താ എന്റെ കുട്ട്യോള് അത്രയ്ക്ക് മോശ..."എന്നാലും മുണ്ട് ഉടുക്കാരുന്നു... "
"സമയമുണ്ടല്ലോ ദേവച്ച ഇന്നിപ്പോ ഇങ്ങനെ കണ്ടാ മതി ഞങ്ങളെ എല്ലാരും. മുണ്ട് ഒക്കെ ഉടുത്തു ഒന്ന് പ്രാക്ടീസ് ആകട്ടെ എന്നിട്ടു പുറത്തു പോകുമ്പോഴൊക്കെ ഉടുക്കാം.
"മ്മ് ഇങ്ങു കേറിവാ രണ്ടു പേരും.. ഇത് നിങ്ങടെ അമ്മമാരുടെ മഹി അച്ഛന്റെ വക ഗിഫ്റ്റാ.. ഒരു തവണ ഇവിടെ വന്നപ്പോ അവനറിഞ്ഞു ഇവർക്കു രണ്ടു ആൺകുട്ടികളാണെന്ന്. അതു കഴിഞ്ഞു വന്നപ്പോ അവനിവിടെ ഏല്പിച്ചിട്ടു പോയതാ ഇത്. നിങ്ങള് വരുമ്പോ കൊടുക്കാൻ പറഞ്ഞ്..." വസുകി ഒരു തടിപ്പെട്ടി തുറന്നു അതിൽ നിന്നു രണ്ടു മാല എടുത്തു.
സിംഹത്തിന്റെ തലയുള്ളൊരു ലോക്കറ്റ് അതിന്റെ തലയുടെ താഴേക്കു രണ്ടു പുലിനഖം. സ്വർണത്തിലാണ് സിംഹത്തിന്റെ തലയും മാലയും എല്ലാം കാണാൻ നല്ല എടുപ്പുള്ളൊരു മാല അച്ചൂനും കിച്ചൂനും മാല ശരിക്കങ്ങിഷ്ടപ്പെട്ടു.
"ഇത് പുലിനഖം ആണോ ദേവച്ചാ?"
"അല്ലെടാ മക്കളെ... പുലിക്കുട്ടികൾക്കല്ലേ പുലിനഖം. ഇത് ഞങ്ങടെ സിംഹകുട്ടികൾക്ക് സിംഹത്തിന്റെ നഖം. അവനെതോ കാട്ടിലോ മേട്ടിലോ ഒക്കെ നടന്നു ഒപ്പിച്ചോണ്ട് വന്നതാ ആ മാലയും ലോക്കറ്റുമൊക്കെ അവൻ തന്നെ പണിയിപ്പിച്ചതാ..."
"കോളടിച്ചല്ലോ... എന്തായാലും അടിപൊളി ആയിടുണ്ട് അല്ലേടി സരു...."
" മ്മ് പൊളിച്ചിട്ടുണ്ട്... പക്ഷെ മഹി അച്ഛനിങ്ങു വരട്ടെ അവന്മാർക്ക് മാത്രം ഇത് കൊണ്ടിവിടെ ഏല്പിച്ചതിന്റെ കാര്യമൊന്നു ചോദിക്കണമല്ലോ... ഹും ഞങ്ങളെന്താ രണ്ടാം കെട്ടിലെയാ.... "
"ഹോ നിങ്ങള് നടക്കു പിള്ളേരെ അങ്ങിട്ടു ഇതിങ്ങനെ കുശുമ്പ് പിടിച്ച സാധനങ്ങള്..." വസുകി അച്ചൂനേം
💬 Comments
View all comments