Chapter Title : ആയുരാഗ്നി 2 [The Erotic Writer]
ഒന്നു മുറുക്കി ഇടതു കൈ അവന്റെ തലയുടെ പിറകിൽ ചുറ്റി ഒന്നമർത്തി ഒരു തിരി കഴുത്തൊടിയണ ശബ്ദം അങ്ങനെ തന്നെ കഴുത്തിലും തലയിലും പിടിച്ച് കൊണ്ട് തന്നെ മുരുകേശനെ മേലോട്ടേക്ക് വലിച്ചൊരു പൊക്ക്. കാലുകൾ നിലത്തു നിന്നു പൊങ്ങി വായുവിൽ തറക്ക് സാമന്തരമായി നിന്ന മുരുകേശന്റെ ശരീരം അപ്പാടെ വലിച്ചു നിലതേക്ക് തുണിയെടുത്തലക്കുന്ന പോലെ അടിച്ചു കിച്ചു.
അതൂടി കണ്ടതോടെ ആറിലൊരുത്തൻ തിരിഞ്ഞോടി... ബാക്കിയുള്ളവർ ഓടണോ അതോ തലവനെ രക്ഷിക്കണോ എന്നൊരു നിമിഷം ചിന്തിച്ചു."ഓടിയാൽ ഓടിച്ചിട്ടടിക്കും..." കിച്ചു അതു പറഞ്ഞു കൊണ്ട് അവന്മാർക്ക് നേരെ നടന്നു കഴിഞ്ഞു. ഓടിയാലും നിന്നാലും അടി കിട്ടുമെന്ന് ഉറപ്പായി എന്നാൽ പിന്നെ ക്ഷത്രിയൻ മാരെ പോലെ നിന്നങ്ങു കൊള്ളാമെന്നു തീരുമാനിച്ചു തമിഴന്മാർ. അച്ചു ചുറ്റുമൊന്നു നോക്കി ആൽത്തറയിൽ ഇരുന്ന ഒരു മൺകുടം അതിൽ വെള്ളം നിറച്ചു വെച്ചിരിക്കുന്നു.
അതു എടുത്തോണ്ട് വന്നു മുരുകേശന്റെ തലയിലടിച്ചു പൊട്ടിച്ചു ആ അടിയും തലയിലേക്ക് തെറിച്ച വെള്ളവും പോയ ബോധം തിരിച്ചു വന്നു മുരുകേശനു.. പെടലി തിരിയണില്ല ശരീരമാകെ ചതച്ചു നുറുക്കിയ പോലെ വേദന അവൻ നിലത്തു കിടന്നു ചുരുണ്ടു പുളഞ്ഞു. അച്ചുവും ബാക്കിയുള്ളവർക്ക് നേരെ തിരിഞ്ഞു. 10 മിനിറ്റ് ബാക്കിയുള്ളവരും ഓരോ സ്ഥലങ്ങളിൽ ഒടിഞ്ഞു മടങ്ങി കിടന്നു. അച്ചും കിച്ചും ആരേം അടിക്കുകയായിരുന്നില്ല ഒടിച്ചു ഒടിച്ചു ഒരു സൈഡിലേക്കിടുവായിരുന്നു.കൈയും കാലും പിടലിയും ഒടിഞ്ഞു സൈടായി തമിഴൻമാരെല്ലാം.
Krav maga.... എല്ലാരും കരാട്ടെയും കുങ്ഫുവും ഒക്കെ പഠിക്കാൻ പോകുമ്പോ അച്ചുവും കിച്ചുവും 7 ആം വയസു തൊട്ടു പഠിക്കാൻ പോയത് krav maga ആയിരുന്നു akido,
💬 Comments
View all comments