Chapter Title : ആയുരാഗ്നി 2 [The Erotic Writer]
പാർവതിയിൽ നിന്നു കണ്ണുകൾ എടുക്കാൻ കഴിയുന്നില്ല. വട്ടമുകവും ഉണ്ടകവിളുകളും കട്ടി പുരികവും ചുമന്ന കുഞ്ഞു ആധരങ്ങളും പേടമാൻ മിഴികളും. കണ്മഷി ഒക്കെ കരഞ്ഞതിനാൽ ആകെ പടർന്നിരിക്കുന്നു. ആ കണ്ണീരു തുടച്ചു കൊടുക്കാൻ അധിയായ ആഗ്രഹം തോന്നി അച്ചുവിന്.
പാർവതി അവരെ രണ്ടു പേരെയും നോക്കി കൈ കൂപ്പി. നന്ദി ആംഗ്യവിക്ഷേപങ്ങളോടെ കാണിച്ചു. അച്ചുവും കിച്ചുവും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.
"എല്ലാരും ഊട്ടുപുരയിലേക്ക് നടക്കുക സമയം പോയി.. " ദേവരാജൻ എല്ലാരോടുമായി പറഞ്ഞു....
വിളമ്പാൻ അച്ചുവും കിച്ചുവും മുൻപന്തിയിൽ നിന്നു നാട്ടിലുള്ളവർ തന്നെയാണ് പാചകവും വിളമ്പലും എല്ലാം. അവരോടൊപ്പം അച്ചുവും കിച്ചുവും കൂടി. അവിടുള്ളവർക്കൊക്കെ അത്ഭുതം ആയിരുന്നു അമേരിക്കയിൽ ഒക്കെ ജീവിച്ചു വളർന്നിട്ടും അതിന്റെ യാതൊരു ജാടയും അഹങ്കാരവുമില്ലാത്ത രണ്ടു ആൺകുട്ടികൾ. പിന്നെ സമീക്ഷയും സമീരയും വളർത്തിയ അവരുടെ മക്കൾ അങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതം എന്നും ചിന്തിച്ചു.
അന്നദാനവും കഴിഞ്ഞു അന്നദാനത്തിന് വന്നവർക്കൊക്കെ 1000 രൂപയും നൽകിയാണ് എല്ലാരേം പറഞ്ഞു വിട്ടത്. ആ സമയമൊക്കെ സമ്മുവും സരുവും പാർവതിയെ കൈ വിടാതെ ഒപ്പം കൂട്ടിയിരുന്നു. തിരികെ പോകുമ്പോൾ പാർവതിയെ അവളുടെ വീട്ടിലാക്കി അവളുടെ ചെറിയമ്മക്ക് ഒരു വാണിങ്ങും കൊടുത്തിട്ടാണ് പാലോട്ട് മടങ്ങിയെത്തിയത്.
സമയം അഞ്ചുമണിയോട് അടുത്തിരുന്നു പാലോട്ട് അവര് തിരികെ എത്തുമ്പോ.. " വസുകി ആ കുഴമ്പു എടുത്തു കൊടുക്ക് കുട്ട്യോൾക്ക് ഉണ്ണിമോളേ കിങ്ങിണിമോളെ അതു നന്നായി തേച്ചുപിടിപ്പിക്കു എന്നിട്ടു ചൂട് വെള്ളത്തിൽ കുളിക്കു കേട്ടോ രണ്ടും.. "
"ചൂട് വെള്ളത്തിൽ കുളിക്കണോ ദേവച്ച...? ഞങ്ങൾ കുളത്തിൽ കുളിച്ചോളാം പ്ലീച്...."
"അയ്യെടാ കൊഞ്ചുന്നെ നോക്ക് ദേവേട്ടാ...ഇവന്മാരാന്നോ അത്രേം പേരെ
💬 Comments
View all comments