Chapter Title : ആയുരാഗ്നി [The Erotic Writer]
നിർബന്ധമായിരുന്നു കാരണം മക്കൾക്ക് 18 വയസാവുമ്പോ തിരികെ നാട്ടിലേക്കു പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. അതിനു നാടും വീടും ബന്ധുക്കളെയും അമ്മമ്മയെയും അമ്മച്ചാനെയുമൊക്കെ മക്കൾക്ക് വാക്കുകളിലൂടെ സുപരിചിതരാക്കി.
ഇന്നിലേക്ക്
ലാൻഡ് റോവർ ഡിഫെൻഡർ പാലോട്ടുമംഗലമെന്ന് സ്വർണലിപികളിൽ എഴുതിയ ഗേറ്റിനു മുന്നിൽ നിന്നു.സുധി ബൈക്കിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു.സുധിക്കു വണ്ടിയിലിരുന്നു തന്നെ കിച്ചു ഷേക്ക് ഹാൻഡ് നൽകി കാണാം എന്ന് പറഞ്ഞു തറവാട്ടു മുറ്റത്തേക്ക് വണ്ടി എടുത്തു.
പാലോട്ട്മംഗലത്തെ പുറം പണിക്കാരും കാര്യസ്ഥൻ കുട്ടൻ പിള്ളയും പൂമുകത്തു ചാരുകസേരയിൽ കിടന്നു മുറുക്കി ചവച്ചുകൊണ്ടിരുന്ന ദേവരാജ വർമയും വണ്ടിയുടെ ശബ്ദം കേട്ടു വെളിയിലേക്ക് വന്ന വാസുകിയുമൊക്കെ ഇതാരപ്പാ ഇത്രേം വലിയ വണ്ടിയെലിങ്ങോട്ട് എന്നുള്ള രീതിയിൽ നോക്കി
അച്ചുവും കിച്ചുവും വണ്ടിയിലിരുന്നു തന്നെ ചുറ്റുമൊന്നു നോക്കി അമ്മമാരു ജനിച്ചു വളർന്ന വീട്. വാക്കുകളിലൂടെ സംമുമ്മേം സാരുമ്മേം പറഞ്ഞു തന്ന സ്വർഗം. നോക്കി നോക്കി അവസാനം പുറകിലേക്ക് നോക്കി പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നു പറഞ്ഞ പോലെ കെട്ടിപ്പിച്ചു കിടന്നുറങ്ങുന്ന രണ്ടെണ്ണം.
" ആരാപ്പോ ഇത്രേം വല്യ വണ്ടിയിലൊക്കെ ഇങ്ങോട്ടു വരാൻ " ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ഇങ്ങനൊരു വണ്ടി". ദേവരാജ വർമ സ്വർണത്തിന്റെ പിടിയോടു കൂടിയ വടിയും കുത്തി ചാരുകസേരയിൽ നിന്ന് എണീറ്റു.
അച്ചുവും കിച്ചുവും ഡോർ തുറന്നിറങ്ങി കുംഭകർണികളെ അപ്പോഴും വിളിച്ചെണീപ്പിച്ചില്ല. ദേവരാജനും വാസുകിയും സൂക്ഷിച്ചു നോക്കി കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന രണ്ടു ആൺകുട്ടികൾ 19 ഓ 20 ഓ വയസു കാണും. ദേവരാജന് ഓർമ വന്നത് തന്റെ അച്ഛനെയാണ് വീരഭദ്ര വർമ വാസുകിയെ നോക്കിയപ്പോൾ മനസിലായി അവിടുത്തെ ചിന്തയും
💬 Comments
View all comments