0%

Chapter Title : ആഴങ്ങളിൽ 2 [Chippoos]

Author : Kambikathakal Read All Parts 606

പോകുന്നുണ്ട്". "ഇവൻ തടി കുറയ്ക്കാൻ ഓട്ടമാ ജിമ്മിൽ" അഖിൽ പറഞ്ഞു. അവർ പോകാനിറങ്ങി "ചേട്ടാ നേരം ഇരുട്ടുന്നു, രാത്രിയിൽ ഇങ്ങോട്ടൊന്നും വരേണ്ട കേട്ടോ" അനന്തു ആണ് പറഞ്ഞത്."അതെന്താടാ?"

"ഈ തോട്ടത്തിൽ ഒരു നീല നിറമുള്ള ഒരു പാമ്പിനെ പലരും കണ്ടിട്ടുണ്ട് ചേട്ടാ, അങ്ങനെ ഒന്നിനെ കണ്ടവരൊന്നും പിന്നീട് അധികം ജീവിച്ചിട്ടില്ല".

"ടാ ടാ പോടാ നിന്റെ തള്ളും കൊണ്ട്" മഹേഷ്‌ അവന്മാരെ ഓടിച്ചു. അയാൾ വേഗം കുളിച്ചു വീട്ടിലേക്ക് പോയി. വൈകുന്നേരത്തെ ഭക്ഷണം ഇന്ദിരാമ്മ ഉഷയെക്കൊണ്ട് ഒരു പൊതിയാക്കി കൊടുത്തു വിട്ടിരുന്നു. മഹേഷ്‌ അത് കഴിച്ചിട്ട് കിടന്നു.

******
അന്ന് രാവിലെ മഹേഷ്‌ നേരത്തെ ഉണർന്നു. ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ പറ്റി. തലേ ദിവസം ഉടുത്തിരുന്ന മുണ്ട് അയാൾ അലക്കി മുറ്റത്തു കണ്ട ഒരു അയയിൽ വിരിച്ചു. എട്ടു മണി ആയിരുന്നു അപ്പോൾ. വഴിയിലൂടെ നടന്നു പോയ രണ്ടു കോളേജ് കുമാരികൾ അർദ്ധനഗ്നനായി നിൽക്കുന്ന അയാളെ ഏറുകണ്ണിട്ട് നോക്കി, അവർ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് നടന്നു പോയി.

എട്ടരക്ക് പണിക്കരുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഒരുങ്ങി പൂജാ മുറിയുടെ മുൻപിൽ കൈ കൂപ്പി നിൽക്കുകയായിരുന്നു."വാ, വേഗം ഭക്ഷണം കഴിക്കാം" ഇന്ദിരാമ്മ ധൃതി കൂട്ടി. പണിക്കരുടെ പ്രാർഥന അന്ന് പതിവിലും നീണ്ടു. ആര്യയെ അവിടെയെങ്ങും കണ്ടില്ല. മഹേഷ്‌ ഭക്ഷണം കഴിച്ചു വന്നു, കാറിന്റെ താക്കോൽ ഇന്ദിരാമ്മ എടുത്തു കൊണ്ട് വന്നു. "എങ്കിൽ നമുക്ക് ഇറങ്ങാം,

കവലയിൽ ചാക്കോ നിൽപ്പുണ്ടാവും, അയാളെക്കൂടി കേറ്റണം" പണിക്കർ നിർദ്ദേശിച്ചു. കവലയിൽ ചാക്കോ ഒരു കെട്ട് കടലാസുകൾ ഒരു ഫയലിലാക്കി കയ്യിൽ

💬 Comments

View all comments