Chapter Title : അബദ്ധം 10 [PG]
കുഴപ്പം ഇല്ല അല്ലേ…”
അയാൾ കാർ ഓടിക്കുന്നതിനു ഇടയിൽ പല തവണ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു …
“നിന്നെ എനിക്ക് ഇനി വേണ്ട,പക്ഷേ ഞാൻ അനുഭവിച്ച മാനക്കേടിനു പകരം വീട്ടിയില്ലെങ്കിൽ ആണാണെന്ന് പറഞ്ഞ് മീശയും ചുരുട്ടി നടക്കുന്നതിൽ കാര്യമില്ല .... “
അയാൾ ഒന്ന് നിർത്തിയ ശേഷം കൈ പിന്നിലേക്ക് നീട്ടി
“നിന്റെ കൈയിലുള്ള ആ പൊതിയിങ്ങു താ…”
മറുത്തൊന്നും പറയാതെ ഞാൻ ആ പൊതിക്കെട്ട് അയാളുടെ കൈയിലേക്ക് വച്ചു കൊടുത്തു…
“ഈ കാശ് തൽക്കാലം എന്റെ കൈയിൽ ഇരിക്കട്ടെ, ഞാൻ പറയുന്ന പോലെ അനുസരിച്ചാൽ ഈ കാശും കൈയിലേക്ക് വച്ച് തന്ന് ഞാൻ തന്നെ നിന്നെ ബസ് കയറ്റി വിടാം…”
അയാൾ പൊതിക്കെട്ട് കാറിന്റെ ലോക്കറിൽ വച്ച് പൂട്ടിയ ശേഷം തിരിഞ്ഞു എന്നെ നോക്കി…
“ഡെന്നിസ് അച്ചായന്റെ പഴയൊരു ലോഡ്ജ് ഇവിടെ അടുത്ത് ഉണ്ട്..നമുക്ക് അതുവരെ ഒന്ന് പോകാം…ബാക്കി ഞാൻ അവിടെ എത്തിയിട്ട് പറയാം…”
മറുത്തൊന്നും പറയാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ,അയാൾ പറയുന്നത് പോലെ അനുസരിക്കുന്നതാണ് നല്ലതെന്ന് മനസ്സിൽ തോന്നിയത് കൊണ്ട് ഒന്നും മിണ്ടാതെ നിശബ്ദനായി ഞാൻ ഇരുന്നു…അയാൾ പറഞ്ഞ ലോഡ്ജ് എത്തുന്നത് വരെ ഞാനോ സ്വാമിജിയോ ഒരു വാക്ക് പോലും പരസ്പരം മിണ്ടിയില്ല…
“ഇതാ സ്ഥലം ഇറങ്ങ്…”
അധികാര സ്വരത്തോടെയുള്ള അയാളുടെ വാക്കിൽ മറുത്തൊന്നും പറയാതെ ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..പായലും വിള്ളലുകളും നിറഞ്ഞ പഴയൊരു കെട്ടിടം, അവിടവിടെയായി ചെറിയ പുൽച്ചെടികൾ കെട്ടിടത്തിന്റെ മേൽക്കൂരയിലും സൺ ഷെഡിലുമായി വളർന്നു നിന്നിരുന്നു…. കാഴ്ചയിൽ ആൾ താമസം ഉള്ള സ്ഥലമായി എനിക്ക് തോന്നിയില്ല…
അയാൾ മൊബൈൽ കൈയിൽ എടുത്ത് ആരെയോ വിളിക്കുന്നുണ്ടായിരുന്നു …
“സാറേ ഞങ്ങൾ എത്തി,ലോഡ്ജ് പൂട്ടി കിടക്കുവാണല്ലോ…ആണോ ആ ശെരി സാറേ.... ”
അയാൾ മൊബൈൽ തിരികെ പോക്കറ്റിലേക്ക് വച്ചു കൊണ്ട് തിരിഞ്ഞ് എന്നെ നോക്കി..
“ഡെന്നിസ് സാർ അകത്തുണ്ട് ഇപ്പോൾ വരും…”
അയാൾ പറഞ്ഞ് നിർത്തും മുൻപ് മുന്നിലെ ഷട്ടർ വലിയൊരു ശബ്ദത്തോടെ മുകളിലേക്ക് ഉയർന്നു,കാഴ്ചയിൽ അല്പം തടിയനായ ഒരാൾ പുറത്തേക്ക് വന്ന ശേഷം എന്നെ അടിമുടി ഒന്ന് നോക്കി
“നീ പൊയ്ക്കോ കഴിയുമ്പോൾ ഞാൻ വിളിക്കാം …”
അധികാരത്തോടെ അയാൾ എന്റെ കൈയിൽ പിടിച്ച് വലിച്ചു അകത്തേക്ക് കയറ്റിയ ശേഷം ഷട്ടർ താഴ്ത്താൻ തുടങ്ങി .. ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ തിരിഞ്ഞ് സ്വാമിജിയെ നോക്കി…
“സാറേ ഒരു
💬 Comments
View all comments