Chapter Title : അബദ്ധം 11 [PG]
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വളരെ കഷ്ടപ്പെട്ട് ഉയരമുള്ള ആ മതിൽ വലിഞ്ഞു കയറി പുറത്തേക്ക് എടുത്ത് ചാടി…ഇടവഴിയിലൂടെ വേഗത്തിൽ നടക്കുമ്പോഴും ആരുടേയും കൈയിൽ ചെന്ന് പെടല്ലേ എന്ന പ്രാർത്ഥനയായിരുന്നു മനസ് മുഴുവൻ…ബസ് സ്റ്റോപ്പിൽ എത്തുന്നത് വരെ ശെരിക്കും നടക്കുക ആയിരുന്നില്ല ഓടുകയായിരുന്നു…സ്റ്റോപ്പിൽ എത്തിയതും ഞാൻ ആകെ അവശനായി കഴിഞ്ഞിരുന്നു…കിതച്ചു കൊണ്ട് സീറ്റിലേക്ക് ഇരിക്കാനായി കുനിഞ്ഞതും നീണ്ട ഒരു ഹോൺ ശബ്ദം ചെവിയിൽ മുഴങ്ങി….വേഗത്തിൽ വന്ന കാർ സ്റ്റോപ്പിൽ സഡൻ ബ്രേക്കിട്ട് നിന്നു…
“വാ പെട്ടെന്ന് കയറ് ഇവിടെ നിൽക്കുന്നത് സേഫ് അല്ല…”
ഡ്രൈവർ പറഞ്ഞു നിർത്തും മുൻപേ ഞാൻ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി…ആകെ വിയർത്ത് കുളിച്ച് ശ്വാസം എടുക്കാൻ തന്നെ നല്ല പോലെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ കേബിനിൽ കിടന്നിരുന്ന വെള്ളത്തിന്റെ ബോട്ടിൽ അയാൾ എന്റെ നേർക്ക് നീട്ടി….
“ഇനി പേടിക്കാനില്ല ആരും പുറകെ വരില്ല.. “
കാർ വേഗത്തിൽ മുന്നോട്ട് എടുത്തതും ആശ്വാസത്തോടെ ഞാൻ ഡ്രൈവറുടെ മുഖത്തേക്ക് നോക്കി…
“ചേട്ടാ എന്നെ ഒന്ന് ബസ് സ്റ്റാൻഡ് വരെ ആക്കി തരാമോ…”
ഒന്ന് ചിരിച്ച ശേഷം അയാൾ വണ്ടിയുടെ മുന്നിൽ ഇരിപ്പുണ്ടായിരുന്ന പൊതിക്കെട്ട് എന്റെ നേർക്ക് നീട്ടി…
“കുഞ്ഞു കുട്ടി പരാധീനതകൾ ഉള്ള ഒരു സാധാരണക്കാരനാ മോനേ ഞാൻ..എട്ടു പത്തു വർഷം ആയി ഞാൻ അയാൾക്ക് വേണ്ടി ജോലി ചെയ്യാൻ തുടങ്ങിയിട്ട്,മുറിയിൽ വച്ച് അയാൾ മോനോട് എന്താ ചെയ്തിട്ടുണ്ടാവുക എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ…”
ഞാൻ ഒന്നും മിണ്ടാനാകാതെ ലജ്ജിച്ച് തല താഴ്ത്തി ഇരുന്നു…
“മോൻ പേടിക്കണ്ട ഞാൻ ഇതൊന്നും ആരോടും പറയാൻ പോകുന്നില്ല…ഇതുപോലുള്ള
💬 Comments
View all comments