Chapter Title : അഭിരാമി [Lin Swan]
ആണ് കൂടാതെ ഞങ്ങൾക്കുള്ള ചായ ഒക്കെ ഉണ്ടാക്കി തരുന്നതും ചേച്ചി തന്നെ ആണ്
"ഗുഡ് മോർണിങ് മോളെ"
"ഗുഡ് മോർണിംഗ് ചേച്ചി "
"പുതിയ സ്ഥലം ഒക്കെ ഇഷ്ട്ടായോ" ചേച്ചി ചോദിച്ചു
"ഹാ ചേച്ചി ഇഷ്ട്ടായി "
ചേച്ചിയോട് സാറിനെയും ഭാര്യയെയും പറ്റി ചോദിച്ചാലോ. ഞാൻ മനസ്സിൽ വിചാരിച്ചു എന്തായലും ചോതിച്ചു നോക്കാം..
"സുധേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ "
"ഹാ മോളെ ചോദിച്ചോളൂ"
നമ്മളെ രാജീവ് സാർ ഡിവോഴ്സ്ഡ് ആണോ ചേച്ചി
"അതെ മോളെ എന്ത് പറയാനാ സർ നല്ല തങ്കപ്പെട്ട മനുഷ്യനാ.. പക്ഷെ ഭാര്യക്ക് വേറെ ഒരാളായി ബന്ധം ഉണ്ടായിരുന്നു അങ്ങനെ 3 വർഷം മുൻപ് ഇവർ ഡിവോഴ്സ് ആയി"
"അപ്പോൾ കുട്ടികൾ ഒന്നും ഇല്ലേ ചേച്ചി ഇവർക്കു"
"ഒരു മോൾ ഉണ്ട് ഇപ്പൊ ഏകദേശം ഒരു 12 വയസ് പ്രായം കാണും കൂട്ടി അവളുടെ കൂടെയാണ്. സർ ഭാര്യയുടെ ബന്ധം കയ്യോടെ പിടിച്ചപ്പോ വീട്ടുകാർ തന്നെ വന്നു അവളെ കൂട്ടികൊണ്ട് പോയി. സർ ആണെങ്കിൽ അതിനു ശേഷം ഫുൾ കള്ള് കുടി തന്നെ ആയിരുന്നു ഇപ്പോളാണ് പിന്നെയും ഒന്ന് കുറഞ്ഞത്"
"അപ്പോൾ സാറിന്റെ അമ്മയും അച്ഛനും ഒക്കെ എവിടെയാ"
അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു അമ്മ സാറിന്റെ കൂടെ തന്നെ വീട്ടിൽ ആണ്. പിന്നെ രണ്ട് ചേട്ടന്മാർ ഉള്ളത് വിദേശത്താണ്...
"ഹാ ചേച്ചി പിന്നെ ഭാര്യയെ പറ്റി ചോദിച്ചതൊന്നും സർ അറിയേണ്ട കേട്ടോ...
"ഇല്ല മോളെ അതൊന്നും ഞാൻ പറയൂല എന്നാ ഞാൻ താഴേക്കു പോട്ടെ " അതും പറഞ്ഞു ചേച്ചി
💬 Comments
View all comments