Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]
ഫോൺ ബെല്ലടിച്ചപ്പോൾ അത് അറ്റൻഡ് ചെയ്യാൻ പോയി....ഫോൺ സംസാരം അരമണിക്കൂറിലേറെപ്പോയി ..... സംസാരം കഴിഞ്ഞ് അടുക്കളേൽ തിരിച്ചു ചെന്നപ്പം പെട്ടെന്ന് പവർ വന്നു ...ഗ്യാസ് ഓപ്പണാരുന്ന കാര്യം ആ പാവം മറന്നുപോയി .....ബ്‌ളാസ്സ് ഉണ്ടായി ...പത്ത് ദിവസം ഹോസ്പ്പിറ്റലിൽ ജീവച്ഛവം പോലെ കിടന്നു ...പത്തുദിവസോം ഞാൻ ഹോസ്‌പിറ്റലിൽ അവളുടെ കൂടെ ഉണ്ടാരുന്നു....മമ്മിയെയും പപ്പായേയും ഓർത്തോർത്ത് മനസ്സ് ഡിസ്റ്റർബ്ഡ് ആയിരുന്ന കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്നേരമാണ് അവളെന്നോട് പറയുന്നത്....പത്ത് ദിവസം കഴിഞ്ഞ് അവൾ ....."
ഫിറോസ് വീണ്ടും മുകളിലേക്ക് നോക്കി.
അയാളുടെ കണ്ണുകൾനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"...മരിക്കുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു..."
ഫിറോസ് തുടർന്നു.
"പാർവ്വതി കൂടി പോയപ്പോൾ ... ഞാൻ ഒരു ഓർഫനേപ്പോലെയായി ....അപ്പോൾ മമ്മി ലാസ്റ്റ് ഡേയ്‌സിൽ പറഞ്ഞ ഒരു നേർച്ചയെക്കുറിച്ച് ഓർമ്മ വന്നു ...അജ്മീറിൽ ....അവിടെപ്പോയി വന്നതാണ് ..അങ്ങനെയാണ് എനിക്ക് മാഡത്തെയും അനുപമയെയും അനിലിനെയും വർക്കിചേട്ടനേയും ചേട്ടത്തിയേയുമൊക്കെ കാണാൻ കഴിഞ്ഞത്..."
അതിനിടയിൽ വർക്കി മൂന്നാമതും ഗ്ളാസ്സുകൾ നിറയ്ക്കാൻ തുടങ്ങി.
"ചേട്ടാ എനിക്ക് വേണ്ട!"
കുഴഞ്ഞ ശബ്ദത്തിൽ അനുപമ പറഞ്ഞു.
"ഇപ്പം തന്നെ തലനേരെ നിക്കുന്നില്ല..."
"ഞാൻ പറഞ്ഞതാ...!"
അഭിരാമി അവളെ ദേഷ്യപ്പെട്ട് നോക്കി.
"പക്ഷെ മമ്മി....!"
അനുപമ അഭിരാമിയുടെ തോളിൽ കയ്യിട്ടു.
"ഇപ്പം എന്നാ ഒരു സ്മൂത്ത്നെസ്സാണെന്നോ ..വൗ!! ഐ ഫീൽ ഐം ഫ്‌ളോട്ടിങ് ഇൻ ദ സ്‌കൈ ..."
"പിന്നെ ഫ്ലോട്ടിങ്!!"
മൂന്നാമത് നിറഞ്ഞ ഗ്ളാസ് ചുണ്ടോട് ചേർത്ത് അഭിരാമി ഒച്ചയിട്ടു.
"മര്യാദയ്ക്ക് നിലത്ത് നിക്ക്കൊച്ചേ..."
"ഞാനൊന്ന് മുള്ളട്ടെ..."
വർക്കി എഴുന്നേറ്റു.
അൽപ്പമകലേ അവർക്ക് കാണാവുന്നിടത്ത് എത്തി അയാൾ വശം തിരിഞ്ഞ് നിന്ന് മുണ്ട് പൊക്കി.
"അയ്യോ!!"
💬 Comments
View all comments