Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]
"ഏഹ്? മൈ ഗോഡ്!!"
തീവ്രമായ അസ്വസ്ഥതയോടെ അനുപമ പറഞ്ഞു.
“എന്താ പറഞ്ഞെ? എന്താ മമ്മി പറഞ്ഞെ? ഫിറോസ് ചേട്ടന്റെ മമ്മീനെ നമ്മടെ പപ്പയും ശങ്കരൻ അങ്കിളും കൂടി എന്ത് ചെയ്തെന്നാ?"
അവളുടെ ചോദ്യത്തിന് മുമ്പിൽ നിറമിഴികളോടെ നിന്നതല്ലാതെ അഭിരാമി ഉത്തരം പറഞ്ഞില്ല.
"പറ മമ്മി!"
അനുപമ ശബ്ദമുയർത്തി.
"റേപ്പ്?"
അഭിരാമിയിൽ നിന്ന് ഉത്തരം വരാതായപ്പോൾ അനുപമ ചോദിച്ചു.
അഭിരാമി തലയാട്ടി.
"റേപ്പ്ഡ് ആൻഡ് കിൽഡ്?"
അനുപമ വീണ്ടും ചോദിച്ചു.
അഭിരാമി വീണ്ടും തലകുലുക്കി.
ഹൃദയം തകർന്നവളെപ്പോലെ അവൾ അമ്മയേയും സഹോദരനെയും മാറി മാറി നോക്കി.
"ഈശ്വരാ! ആഹ് ...അത് എനിക്കറിയാം മമ്മി ..ന്യൂസിൽ ഒക്കെ ഉണ്ടാരുന്നു പപ്പാടെ ഹോസ്‌പിറ്റലിൽ ഒരു റഹ്മത്ത് ചികിത്സയ്‌ക്കിടയിൽ മരിച്ചു എന്നൊക്കെ ..."
"അത് ...അത് ..."
കാതുകൾ പൊത്തിക്കൊണ്ട് അനിൽ ചോദിച്ചു.
"മമ്മിയത് ആക്സിഡൻറ്റൽ ഡെത്ത് അല്ല അപ്പോൾ ...പപ്പായും ശങ്കരൻ അങ്കിളും കൂടി ...അപ്പോൾ ശങ്കരൻ അങ്കിൾ മർഡർ ചെയ്യപ്പെട്ടത് ...? അതിന്റെ പിമ്പിലും ഫിറോസ് ചേട്ടൻ ...മൈ ഗോഡ്!!"
തീവ്രമായ വൈകാരിത അസ്വാസ്ഥ്യത്തിൽ അനിൽ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
"പപ്പാ ...പപ്പാ അങ്ങനെ ചെയ്യുമോ മമ്മി? നമുക്ക് അറിയാവുന്ന പപ്പാ ...ആ പപ്പാ മൈ ഗോഡ്!!"
"ഇനി അടുത്തത്..."
അഭിരാമി പറഞ്ഞു.
അനിലും അനുപമയും അഭിരാമിയെ ഭയത്തോടെ നോക്കി.
"ഫ്ളൂറോ ആന്റി മോണിക് ഫ്ളൂറൈഡ് കലർത്തിയ അഫ്രോഡിസിയാക് ആണ് ഞാൻ ടെസ്റ്റ് ചെയ്യാൻ കൊടുത്തത്..."
ആ രാസവസ്തുവിന്റെ പേര് കേട്ട് അനുപമ നടുങ്ങി.
"വടക്കേ സുഡാനിൽ, മാത്രം കാണപ്പെടുന്ന ഒരു ഓർക്കിഡിന്റെ കായ് ...ഇന്റർനാഷണൽ ആയി ബാൻഡ് ആണ്
💬 Comments
View all comments