Chapter Title : അഭിയുടെ സ്വന്തം ഷാനിബ [അഭിജിത് നെറ്റൂർ]
വീട് നടുത്തരം കുടുംബം താഴെ ഒരു അനിയനും അമ്മയും അടങ്ങുന്ന കുടുംബം. അച്ഛൻ രണ്ടു വർഷം മുമ്പ് മരണപ്പെട്ടു അതുകൊണ്ടുതന്നെ ഇരുപത്തിയൊന്നാം വയസ്സിൽ തന്നെ കുടുംബ ഭാരംഅഭിയുടെ തലയിൽ ആയി അച്ഛന്റെ മെഡിക്കൽ ഷോപ്പ് നടത്തി പോകുന്നു...
അധികം വൈകാതെ തന്നെ എയർപോർട്ടിൽ നിന്നും ഉമ്മയെയും പിക്ക് ചെയ്‌ത് വീട്ടിലേക്ക് തിരിച്ചു...
അഭിയുടെ വീട്ടിൽ എല്ലാവർക്കും സുഖമാണോ?
അതെ ഇത്ത...
അമലേ നീ വലിയ ആളായല്ലോടാ...
അത് ഇത് തോന്നുന്നത് രണ്ട് വർഷമായില്ലേ കണ്ടിട്ട്...
യാത്ര എങ്ങനെയുണ്ടായിരുന്നു..ഇത്ത
നന്നായിരുന്നു മോനെ...
അച്ഛൻ മരിച്ചിട്ടു ഇപ്പോൾ എത്ര വർഷം ആയി...
രണ്ടുവർഷം കഴിഞ്ഞു...
ആ സമയം ഞാൻ ഗൾഫിലായിരുന്നു...
ഒരു പാട് പേരെ സഹായിച്ച ആളായിരുന്നു നിൻറെ അച്ഛൻ...
അമ്മ പറയാറുണ്ട് റിയാസിന്റെ ബാപ്പയും അച്ഛനും സുഹൃത്തുക്കൾ ആയിരുന്നുവെന്ന്...
അതെ ഡാ അവർ വലിയ ചങ്ങാതിമാരായിരുന്നു...
അങ്ങനെ അവരെയും വീട്ടിലാക്കി അമൽ അവന്റെ വീട്ടിലേക്ക് തിരിച്ചു...
റിയാസുമായിട്ട് മൂന്ന് വയസ്സ് വ്യത്യാസമുണ്ടെങ്കിലും നാട്ടിലെ ഫുട്ബോൾ കളിയും ക്രിക്കറ്റ് കളിയും ഒക്കെ ആയിട്ടാണ് അവരുടെ ചങ്ങാത്തം കൂടുതലായിട്ട് ഉണ്ടായിരുന്നത്..
രണ്ടു ദിവസം കഴിഞ്ഞു അഭിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു...
മോനെ ഞാൻ റിയാസിന്റെ ഉമ്മച്ചിയാണ്...
എന്തെ ഇത്ത...
നമുക്ക് ഒന്ന് ടൌൺ വരെ പോകണം...
ഞാൻ എപ്പോഴാണ് വരേണ്ടത്...
മോനെ രണ്ടുമണിക്ക് എത്താൻ പറ്റുമോ?
ഞാൻ വരാം...
രണ്ടു മണിക്ക് തന്നെ ബൈക്കും എടുത്ത് ഞാൻ അവരെ വീട്ടിലേക്ക് എത്തി...
അവിടെ നിന്ന് കാറും എടുത്തു ഞാനും റിയാസും ഇത്തായും ടൗണിലേക്ക് പുറപ്പെട്ടു...
അമലിന് ഞാൻ വിളിച്ചപ്പോൾ ബുദ്ധിമുട്ടായോ?
💬 Comments
View all comments