Chapter Title : അഭിയും വിഷ്ണുവും 8 [ഉസ്താദ്]
പാടെ കട്ടിലിൽ കുഞ്ഞാവയ്ക്ക് അടുത്തിരുന്നു.അവളുടെ വേദനക്ക് കൂട്ടായി കണ്ണീരും ഏങ്ങലടിയും ഒപ്പം വന്നു.അവളുടെ ദഹിപ്പിക്കാൻ പോന്ന നോട്ടം വിഷ്ണുവിന് താങ്ങാൻ കഴിഞ്ഞില്ല.എന്നാലും അവന്റെയുള്ളിലെ ദേഷ്യം അവനെ അതിനെതിരായി നിൽക്കാൻ പ്രേരിപ്പിച്ചു.റൂമിന്റെ കതകിൽ 'അമ്മ മുട്ടിയപ്പോൾ ആണ് വിഷ്ണു വാതിൽ തുറക്കുന്നത് അവൻ വാതിൽ തുറന്നതും 'അമ്മ എന്തു പറ്റിയെടാ എന്നു ചോദിച്ച് അകത്തേക്ക് കയറി.അതിനെ അവഗണിച്ചു കൊണ്ട് അവൻ പുറത്തേക്ക് പോയി.അപ്പോഴും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു അഭിയുടെ കരഞ്ഞു കണ്ണീർ ഒലിപ്പിച്ചിരുന്ന കണ്ണുകൾ.
അമ്മ വന്നു കാരണം ചോദിച്ചപ്പോഴും അവൾ ഒന്നും മിണ്ടാതെ ഇരുന്നിട്ട് ഒരു കള്ളം പറഞ്ഞു.അടി കിട്ടിയതിന്റെ മൂല കാരണം എല്ലാരോടും പറയാൻ പറ്റില്ലല്ലോ.അങ്ങനെ അന്ന് വൈകുന്നേരം വരെയും വിഷ്ണു പുറത്തൊക്കെ കറങ്ങി നടന്നു സമയം കളഞ്ഞു.കുഞ്ഞിനെ കാണാൻ ആയിരം പ്രാവശ്യം അവന്റെ മനസ്സ് വെമ്പൽ കൊണ്ടു.എന്നാൽ അഭിയോട് ഉള്ള ദേഷ്യം അവനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.ഇപ്പോഴത്തെ അവസ്ഥയും കാര്യങ്ങളും ഒക്കെ ആലോചിച്ചപ്പോൾ അവനു അവളോടുള്ള ദേഷ്യം മാറി സ്നേഹം ആയി.അങ്ങനെ സഹിക്ക വയ്യാതെ കുഞ്ഞിനെയും അവളെയും കാണാൻ വിഷ്ണു വീട്ടിലേക്ക് പോയി.
അവനു വേണ്ടി കതക് ചാരി ഇട്ടിട്ടുണ്ടായിരുന്നു.പൂട്ടിയിട്ടില്ലായിരുന്നു.അവൻ ശബ്ദം ഉണ്ടാക്കാതെ അകത്തു കയറി വാതിൽ പൂട്ടി.അമ്മയുടെ റൂമിൽ വെളിച്ചമൊന്നുമില്ല.'അമ്മ ഉറങ്ങി കാണുമെന്ന് അവന് ഊഹിച്ചിരുന്നു.അവൻ നേരെ അവന്റെ മുറിയിലേക്ക് പോയതും.അവിടെ കുഞ്ഞാവ മാത്രം കിടക്കുന്നു.ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.
കുഞ്ഞാവ അവനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.അവൻ അതിനു ആ കുഞ്ഞു നെറ്റിയിൽ ഒരു ചുംബനം നൽകി.
പെട്ടന്നാണ് അഭി കുളിച്ചിറങ്ങിയത്.ബാത്റൂമിന്റെ കതക് തുറന്നു അവൾ പുറത്തിറങ്ങിയപ്പോൾ
💬 Comments
View all comments