0%

Chapter Title : അഭിയും വിഷ്ണുവും [ഉസ്താദ്]

Author : Kambikathakal Read All Parts 415

വിട് അമ്മേ , എനിക്ക് നല്ല പോലെ വിശക്കുന്നുണ്ട് വല്ലതും തിന്നാൻ തരുവോ.

അമ്മ :- ദോശ ചുട്ടു വച്ചിട്ടുണ്ട് കഴിച്ചിട്ട് പ്രാർത്ഥിച്ചിട്ട് പോകാൻ നോക്ക് എന്റെ മോൻ.പുതിയ ജോലി കിട്ടിയതല്ലേ...

അമ്മ വിഷ്ണുവിനെ തലോടി കൊണ്ട് പറഞ്ഞു...

വിഷ്ണു ഒരു മൂളൽ ഇട്ടുകൊണ്ട് ദോശ എടുത്ത് കഴിക്കാൻ തുടങ്ങി...

വിഷ്ണു :- അമ്മേ , നമ്മുടെ വീട്ടിലെ ദേശീയ ഭക്ഷണം ആണല്ലോ ദോശ...ഇതൊന്നു മാറ്റി പിടിച്ചൂടേ പ്ലീസ്...

വിഷ്ണു ഹാസ്യപൂർവമായി പറഞ്ഞു...

അമ്മ :- ദേ ചെക്കാ , എന്റെ ദോശയെ പറഞ്ഞാൽ ഉണ്ടല്ലോ...

അമ്മ വീണ്ടും കപടദേഷ്യം കാണിക്കാൻ തുടങ്ങി...

കഴിച്ചു തീർന്നു കയ്യും വായും കഴുകി വിഷ്ണു പോകാൻ നേരം അമ്മയുടെ അനുഗ്രഹം വാങ്ങി ദൈവത്തോട് പ്രാർത്ഥിച്ചു...

അവൻ തന്റെ ബൈക്കിൽ കയറി മിനിമം സ്പീഡിൽ പോകാൻ നേരം അവന്റെ മനസ്സിന്റെ ആഴിയിലേക്ക് മറ്റൊരു ചിന്ത ഉണർന്നു പൊങ്ങി...അതു തന്റെ അച്ഛനെ കുറിച്ചായിരുന്നു...സ്ത്രീധനത്തിന്റെ പേരിൽ അമ്മയെ ഉപേക്ഷിച്ചു അമ്മക്കൊരു "എവർ റോളിംഗ് " ട്രോഫിയും കൊടുത്തിട്ട് കടന്നു കളഞ്ഞയാളാണ് ആ മനുഷ്യൻ...അമ്മ ചിലപ്പോഴൊക്കെ സങ്കടത്തോടെ പറയുമായിരുന്നു...അവൻ ഓർത്തു ; അച്ഛനുണ്ടായിട്ടും ചെറുപ്പത്തിൽ കൂട്ടുകാരുടെ തിരുനാവിൽ നിന്ന് വരുന്ന തന്തയില്ലാത്തവൻ എന്ന വിളി അവനെ കൂടുതൽ കൂടുതൽ സങ്കട കയത്തിൽ മുക്കിയിരുന്നു...എന്നിട്ടും ആ മനുഷ്യനെ അവൻ വെറുത്തില്ല...കാരണം അയാൾ തന്റെ അച്ഛൻ ആയിരുന്നു...
അവന്റെ കണ്ണുകളിൽ നിന്ന് അൽപ്പം കണ്ണുനീർ പൊടിഞ്ഞു...

എപ്പോഴോ അവൻ തന്റെ കമ്പനിയിൽ എത്തി...
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിച്ച വിഷ്ണുവിന് ഈ കമ്പനിയിൽ ജോലി കിട്ടാൻ അത്ര ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല...കൂടാതെ

💬 Comments

View all comments